|    Jan 19 Thu, 2017 12:12 pm
FLASH NEWS

ഊര് ജീവിതം കേള്‍ക്കാന്‍ ജില്ലാ കലക്ടറെത്തി;ശൈശവ വിവാഹങ്ങള്‍ തടയണമെന്ന് ആവശ്യം

Published : 8th October 2016 | Posted By: Abbasali tf

കാസര്‍കോട്്: ജില്ലയിലെ ഗോത്രവര്‍ഗത്തിന്റെ പരാധീനതകള്‍ നേരില്‍കാണാന്‍ ജില്ലാ കലക്്ടറെത്തി. ഊരുജീവിതത്തിന്റെ സങ്കടങ്ങള്‍ കേട്ടു. നടപടിക്കായി അധികൃതര്‍ക്ക് സമര്‍പ്പിക്കുമെന്ന് കലക്്ടര്‍പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിനംപൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസും പട്ടികവര്‍ഗ വികസനവകുപ്പും പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച നമ്മ എല്ലക് ഊരുകൂട്ട ശില്‍പശാലയിലാണ് ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു ജില്ലയിലെ ഗോത്രജീവിതാനുഭവങ്ങള്‍ അറിയാനെത്തിയത്. പതിവ് പരാതികള്‍ക്ക് പുറമേ ഗോത്ര വിഭാഗം ജനങ്ങള്‍ക്കുള്ള പ്രതീക്ഷകളും നിര്‍ദ്ദേശങ്ങളും അവര്‍ കലക്ടര്‍ക്ക് മുന്നില്‍ പങ്കുവെച്ചു. ഊരുകൂട്ടങ്ങള്‍ ശാക്തീകരിക്കണമെന്നും ശൈശവ വിവാഹം പോലുള്ള സമൂഹതിന്മകള്‍ കോളനികളില്‍ തടയണമെന്നും ഗോത്ര യുവജനങ്ങള്‍ നിര്‍ദ്ദേശിച്ചു. മദ്യത്തിന്റേയും ലഹരി വസ്തുക്കളുടേയും വ്യാപനത്തിനെതിരെ കോളനികള്‍ ജാഗരൂകമാകണം. കോളനികളിലെ കുട്ടികളില്‍ വിദ്യാലയങ്ങളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കു വര്‍ദ്ധിച്ചുവരികയാണെന്ന് അവര്‍ പറഞ്ഞു. എല്ലാവരും വിദ്യാലയങ്ങളില്‍ പോകണം. മടിച്ച് നില്‍ക്കുന്നവര്‍ ഉണ്ടാകരുത്. പ്രാക്തന ഗോത്രവര്‍ഗത്തിന്റെ പരമ്പരാഗത മരുന്നുകളും ഉള്‍പ്പെടുത്തി ഗോത്ര ആരോഗ്യനയം രൂപീകരിക്കണം. പരമ്പരാഗത തൊഴിലുകളും കലകളും പ്രോത്സാഹിപ്പിക്കാന്‍ നടപടിവേണം. ജില്ലയില്‍ പട്ടികവര്‍ഗ പ്രീമെട്രിക് ഹോസ്റ്റല്‍ സ്ഥാപിക്കണം. മലയോരത്ത് മാതൃകാ സഹവാസ വിദ്യാലയം ആരംഭിക്കണം. പിഎസ്‌സി പരീശീലനത്തിന് സംവിധാനമൊരുക്കണം. മാടത്തുംപാറ കോളനി പ്രശ്‌നം പരിഹരിക്കണം ഭൂമി സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരമുണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. ശില്‍പശാല പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് പി രാജന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്് തങ്കമണി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി സുധാകരന്‍, കോടോം-ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ്് സി കുഞ്ഞിക്കണ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗം രാധാവിജയന്‍, ബാനം കൃഷ്ണന്‍, വിദ്യാര്‍ഥി പ്രതിനിധികളായ രാഹുല്‍, രമ്യ, ജില്ലാ പട്ടിക വര്‍ഗ വികസന ഓഫിസര്‍ കെ കൃഷ്ണപ്രകാശ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ വി സുഗതന്‍, പനത്തടി പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം സി മാധവന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് അസി. എഡിറ്റര്‍ എം മധുസൂദനന്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരായ കെ എം പ്രസന്ന, എ ബാബു, മധുസൂദനന്‍ എന്നിവര്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക