|    Oct 23 Mon, 2017 8:14 am

ഊര്‍ജസംരക്ഷണത്തിന് നൂതന മാര്‍ഗവുമായി ഒരുപറ്റം വിദ്യാര്‍ഥികള്‍

Published : 1st October 2016 | Posted By: Abbasali tf

തിരുവനന്തപുരം: നഗരത്തി ല്‍ ഊര്‍ജ്ജ സംരക്ഷണ പദ്ധതിയുമായി ഒരുപറ്റം എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍. തിരുവല്ലം എയ്‌സ് കോളജ് ഓഫ് എന്‍ജിനീയറിങിലെ വിദ്യാര്‍ഥികളാണ് നൂതന ഊര്‍ജ്ജ സംരക്ഷണ പദ്ധതിയുമായി രംഗത്തെത്തിയത്. സൗരോര്‍ജ്ജവും ഗതികോര്‍ജ്ജവും സംയോജിപ്പിച്ച് തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കുകയെന്നതാണു പദ്ധതി. പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ കെഎസ്ഇബിയാണ്. തെരുവുവിളക്കുകള്‍ക്ക് വൈദ്യുതി പാഴാവുന്നത് ഇതുവഴി കെഎസ്ഇബിക്ക് നിയന്ത്രിക്കാനാവും. അനെര്‍ട്ടിന്റെ സഹായത്തോടെ കേരളമാകെ പദ്ധതി വികസിപ്പിക്കാനുള്ള ശ്രമ—വും വിദ്യാര്‍ഥികള്‍ നടത്തുന്നു. കൂടാതെ പ്രധാനമന്ത്രിയുടെ സ്റ്റാര്‍ട്ട് അപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതിനെ ഒരു സംരംഭമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണു വിദ്യാര്‍ഥികള്‍.  സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി കോളജ് ഏറ്റെടുത്ത നഗരസഭയിലെ പാപ്പനംകോട് വാര്‍ഡിലാണ് പദ്ധതിയുടെ പ്രാഥമിക പരീക്ഷണ സംവിധാനം തയ്യാറാക്കുന്നത്. ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ മേയര്‍ വികെ പ്രശാന്ത് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. നാളെ രണ്ടു മുതല്‍ സ്മാര്‍ട്ട് വിന്‍ഡ് മില്ലിന്റെ പരീക്ഷണ പ്രവര്‍ത്തന പ്രദര്‍ശനം പാപ്പനംകോട് നടക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക