|    Nov 13 Tue, 2018 11:26 pm
FLASH NEWS
Home   >  National   >  

ഊര്‍ജക്ഷമതയില്‍ കേരളത്തിന് ഒന്നാം സ്ഥാനം

Published : 3rd August 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയും നീതി ആയോഗും തയ്യാറാക്കിയ പ്രഥമ സംസ്ഥാന ഊര്‍ജക്ഷമതാ സന്നദ്ധതാ പട്ടികയില്‍ കേരളം ഒന്നാമതെത്തി. മികവിന്റെ അടിസ്ഥാനത്തില്‍ നാലു വിഭാഗങ്ങളായാണ് സംസ്ഥാനങ്ങളെ തിരിച്ചിട്ടുള്ളത്. മുന്‍നിര പട്ടികയില്‍ കേരളത്തിനു 77 പോയിന്റ് ലഭിച്ചു. ഓരോ സംസ്ഥാനത്തിന്റെയും നയങ്ങള്‍, നിയന്ത്രണങ്ങള്‍, സാമ്പത്തിക സംവിധാനങ്ങള്‍, ശേഷി, ഊര്‍ജക്ഷമത തുടങ്ങിയ ഘടകങ്ങള്‍ പരിശോധിച്ചാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.

ഊര്‍ജ സുരക്ഷക്കും കാലാവസ്ഥാ വ്യതിയാനത്തിനുമെതിരെ രാജ്യം കൈക്കൊള്ളുന്ന നടപടികള്‍ വിലയിരുത്താന്‍ ലക്ഷ്യമിട്ടു തയാറാക്കിയ പട്ടികയില്‍ കേരളം ഒന്നാമതെത്തിയത് സംസ്ഥാന സര്‍ക്കാര്‍ പിന്തുടരുന്ന മികച്ച മാതൃകകള്‍ക്കുള്ള അംഗീകാരമാണ്. ഊര്‍ജ മിഷന്‍ നടപ്പിലായിക്കഴിയുമ്പോള്‍ കൂടുതല്‍ മികച്ച ഊര്‍ജക്ഷമത കൈവരിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss