|    May 22 Mon, 2017 9:11 pm
FLASH NEWS

ഊരുവിലക്ക് റദ്ദാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Published : 15th August 2016 | Posted By: SMR

തിരുവനന്തപുരം: മരിച്ചുപോയ സഹോദരന്റെ മകള്‍ അന്യ സമുദായക്കാരനെ വിവാഹം കഴിച്ചെന്നാരോപിച്ച് പേട്ട സ്വദേശിയായ വയോധികനെതിരേ ഊരുവിലക്ക് പ്രഖ്യാപിച്ച സമുദായത്തിന്റെ നടപടി തെറ്റെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. താന്‍ ഉള്‍പ്പെട്ട സമുദായത്തില്‍നിന്നും ഒരാളെ പുറത്താക്കുകയോ സമുദായത്തിന്റെ കാര്യങ്ങളില്‍ സഹകരിക്കുകയില്ലെന്ന് പ്രമേയം പാസാക്കുകയോ ചെയ്യുന്നത് ഊരുവിലക്കാണെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി ഉത്തരവില്‍ പറഞ്ഞു. ഇത് മനുഷ്യാവകാശ ലംഘനവുമാണ്. വാണികവൈശ്യ സമുദായാംഗമായ പേട്ട അമ്പലത്തുമുക്ക് സ്വദേശി എം വേലായുധന്‍ ചെട്ടിയാരുടെ പരാതിയിലാണ് നടപടി. പരാതിക്കാരന്‍ പേട്ട ശ്രീ മുത്താരമ്മന്‍ കോവില്‍ കമ്മിറ്റിയില്‍ അംഗമായിരുന്നു.
മരിച്ചുപോയ സഹോദരന്റെ മകളുടെ പ്രണയവിവാഹം നടത്തിക്കൊടുത്തതിന്റെ പേരിലാണ് വേലായുധന്‍ ചെട്ടിയാരെ പുറത്താക്കിയത്. ഇതിനെതിരെ ചെട്ടിയാര്‍ തിരുവന—ന്തപുരം മുന്‍സിഫ് കോടതിയില്‍ നല്‍കിയ കേസിലും പരാതിക്കാരന് ഊരുവിലക്കുണ്ടെങ്കില്‍ അത് നിലനില്‍ക്കുന്നതല്ലെന്നും വിധിച്ചിരുന്നു.  പരാതിക്കാരനോ മക്കളോ അന്യ സമുദായത്തില്‍നിന്നു വിവാഹം കഴിച്ചിട്ടില്ലാത്തതിനാല്‍ അദ്ദേഹത്തെ സമുദായത്തില്‍നിന്നു പുറത്താക്കാനാവില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ജനറല്‍ ബോഡിക്ക് ഒരാളെ അംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ അധികാരമില്ലെന്നും കമ്മീഷന്‍ കണ്ടെത്തി. അങ്ങനെ പുറത്താക്കണമെങ്കില്‍ സ്വാഭാവിക നീതിക്ക് അനുസരണമായിരിക്കണം. പരാതിക്കാരനില്‍ നിന്നും വരിസംഖ്യ സ്വീകരിക്കണമെന്നും അദ്ദേഹത്തിന്റെ അംഗത്വം പുനസ്ഥാപിക്കണമെന്നും ജസ്റ്റിസ് ജെ ബി കോശി പേട്ട ശ്രീ മുത്താരമ്മന്‍ കോവില്‍ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day