|    Nov 23 Thu, 2017 3:48 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഊരുവിലക്ക് : ദമ്പതികള്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് മന്ത്രി

Published : 21st April 2017 | Posted By: fsq

 

തിരുവനന്തപുരം: മാനന്തവാടിയില്‍ സമുദായഭ്രഷ്ട് കല്‍പിക്കപ്പെട്ട അരുണ്‍-സുകന്യ ദമ്പതികളുടെ കുടുംബത്തിന് എല്ലാ സംരക്ഷണവും നല്‍കുമെന്ന് ആരോഗ്യ-സാമൂഹിക നീതി വകുപ്പുമന്ത്രി കെ കെ ശൈലജ അറിയിച്ചു. സാമൂഹിക നീതിക്കു വിരുദ്ധമായ ഇത്തരം നടപടികള്‍ പുനഃപരിശോധിക്കാന്‍ സാമുദായിക നേതൃത്വം തയ്യാറാവണം. ഇത്തരം അനീതിക്കെതിരേ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.  അതേസമയം, സംഭവത്തില്‍   സാമൂഹിക നീതി വകുപ്പും മനുഷ്യാവകാശ കമ്മീഷനും ഊരുവിലക്ക് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും  കെപിസിസി പ്രസിഡന്റ് എം എം ഹസന്‍  ആവശ്യപ്പെട്ടു

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക