|    Nov 20 Tue, 2018 5:22 pm
FLASH NEWS

ഊരുവിലക്കിയ കുടുംബത്തെ യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല

Published : 2nd August 2018 | Posted By: kasim kzm

കാഞ്ഞങ്ങാട്: ഊരുവിലക്കപ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയത്തില്‍ സമുദായംഗങ്ങള്‍ പങ്കെടുക്കാതിരിക്കാന്‍ സമുദായംഗങ്ങള്‍ക്ക് കോഴിയിറച്ചിയും നെയ്‌ച്ചോറും വിതരണം ചെയ്തത് വിവാദമാകുന്നു.
തൈക്കടപ്പുറം വീവേഴ്‌സ് കോളനിയിലെ കുമ്പയ്ക്കും മക്കള്‍ക്കുമെതിരെ തൈക്കടപ്പുറം ശാലിയ സമുദായ വികസന സമിതിയാണ് ഊരുവിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഇതിനെതിരേ ഇവര്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയതിനേ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി സമുദായത്തിന്റെ ജനറല്‍ ബോഡിയോഗം വിളിച്ചു ചേര്‍ത്തിട്ടില്ല.
ജനറല്‍ബോഡിയോഗത്തില്‍ കുമ്പയേയും മകളെയും പങ്കെടുപ്പിക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് മറികടക്കാനാണ് വിവാഹ നിശ്ചയ ദിവസം തന്നെ ജനറല്‍ബോഡി വിളിച്ചു ചേര്‍ത്തത്. മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് അനുസരിച്ച് കുമ്പയ്ക്കും മക്കള്‍ക്കും വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കുവാന്‍ നോട്ടീസ് നല്‍കാന്‍ സമിതി ഭാരവാഹികള്‍ നിര്‍ബന്ധിതരായിരുന്നു. യോഗത്തില്‍ പങ്കെടുപ്പിക്കാതിരിക്കാന്‍ യോഗം കുമ്പയുടെ ചെറുമകളുടെ വിവാഹ നിശ്ചയം നടക്കുന്ന ദിവസം അതേ സമയത്ത് നടത്തി മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിനെ അവഹേളിച്ചു. കൂടാതെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാന്‍ താ ല്‍പര്യം കാണിച്ചവരെ യോഗത്തില്‍ പിടിച്ചു നിര്‍ത്താന്‍ നെയ്‌ച്ചോറും കോഴിയിറച്ചിയും വിളമ്പി.
മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിറങ്ങിയത്തിന് ശേഷം രണ്ടു വര്‍ഷത്തോളമായി യോഗങ്ങളോ, പൊതുപരിപാടികളോ സമിതിക്ക് നടത്താന്‍ പറ്റാത്ത അവസ്ഥയായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഡിസമ്പറില്‍ ജനറല്‍ ബോഡി യോഗം നടത്താന്‍ തുനിഞ്ഞ സമിതിക്ക് പോലിസിന്റെ ഇടപെടല്‍ കാരണം യോഗം നടത്താന്‍ കഴിഞ്ഞില്ല.
യോഗത്തില്‍ പോലിസ് നിരീക്ഷണം വന്നതോടെ ജനറല്‍ ബോഡി യോഗം കെട്ടിട നിര്‍മാണ യോഗമാക്കി മാറ്റുകയായിരുന്നു. പിന്നീട് ഏഴ് മാസത്തിന് ശേഷം യോഗം ചേരാന്‍ കണ്ടെത്തിയത് കുമ്പയുടെ ചെറുമകളുടെ വിവാഹ നിശ്ചയത്തിന്റെ അതേ ദിവസവും സമയവും ആയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss