|    Feb 25 Sat, 2017 7:32 pm
FLASH NEWS

ഊരുവിലക്കാന്‍ ആര്‍ക്കും അധികാരമില്ല; മനുഷ്യാവകാശ കമ്മീഷന്‍

Published : 21st October 2016 | Posted By: SMR

കാസര്‍കോട്: ആരേയും ഊരുവിലക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. നീലേശ്വരം തൈക്കടപ്പുറം വീവേഴ്‌സ് കോളനി നിവാസിയെ തൈക്കടപ്പുറം ശാലിയ സമുദായ സമിതി ഊരുവിലക്ക് കല്‍പ്പിച്ചതിനെതിരേയാണ് ഉത്തരവ്.  വീവേഴ്‌സ് കോളനി സ്വദേശിനി കുമ്പ നല്‍കിയ പരാതിയിലാണ് ഊരുവിലക്ക് ഉണ്ടെങ്കില്‍ അവസാനിപ്പിക്കാന്‍ കമ്മീഷന്‍ അംഗം കെ മോഹന്‍ കുമാര്‍ നിര്‍ദ്ദേശം നല്‍കിയത്. കോളനിയിലെ ആദ്യകാല കുടിയേറ്റക്കാരിയായ തന്നെ കുടുംബത്തോടൊപ്പം എതിര്‍ കക്ഷികള്‍ ഊരുവിലക്കി എന്നാണ് പരാതി. കമ്മീഷന്‍ ജില്ലാ പോലിസ് മേധാവിയില്‍ നിന്നും വിശദീകരണം വാങ്ങിയിരുന്നു.  പരാതിക്കാരിയേയും കുടുംബാംഗങ്ങളേയും ഊരുവിലക്കാനോ അവരുടെ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കാനോ ഒരു സംഘടനക്കും അധികാരമില്ല. പരാതിക്കാരിയെ സമുദായ സംഘടനയില്‍ നിന്നും ഒഴിവാക്കിയില്ലെന്ന വാദം കമ്മീഷന്‍ മുഖവിലയ്‌ക്കെടുക്കുന്നതായി ഉത്തരവിലുണ്ട്. പൊതുപരിപാടികളും സംഘടനാ യോഗങ്ങളും പരാതിക്കാരിയെ അറിയിക്കണം. ഇല്ലെങ്കില്‍ പരാതിക്കാരിക്ക് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കാമെന്നും ഉത്തരവില്‍ പറഞ്ഞു. നിലേശ്വരം പോലിസ് എതിര്‍കക്ഷികളുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കണം. നിയമം കൈയിലെടുക്കാന്‍ ആരും മുതിരുന്നില്ലെന്ന് പോലിസ് ഇന്‍സ്‌പെക്ടര്‍ ഉറപ്പുവരുത്തണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക