|    Jan 19 Thu, 2017 8:44 pm
FLASH NEWS

ഊരള്ളൂരില്‍ ക്ഷേത്രോല്‍സവത്തിനിടെ ഡിവൈഎഫ്‌ഐ-ബിജെപി സംഘട്ടനം

Published : 9th February 2016 | Posted By: SMR

കൊയിലാണ്ടി: ഊരള്ളൂരിലെ ക്ഷേത്രോല്‍സവത്തിനിടെ ഡിവൈഎഫ്‌ഐ-ബിജെപി സംഘര്‍ഷം. സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു. ഗുരുതരമായ പരിക്കേറ്റ പൂവലമീത്തല്‍ അഭിജിത്തിനെ(20) മെഡിക്കല്‍ കോളജാശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അഭിജിത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരു ബിജെപി പ്രവര്‍ത്തകനെ പോലിസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. ഞായറാഴ്ച ഉല്‍സവത്തിനിടെ രാത്രിയാണ് സംഘര്‍ഷം. നേരത്തെ ഊരള്ളൂരില്‍ സിപിഎം-ബിജെപി സംഘര്‍ഷം നിലവിലുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഈ സംഭവം. അക്രമം വ്യാപിക്കാതിരിക്കാന്‍ പോലിസ് ജാഗ്രത പുലര്‍ത്തുന്നുണ്ട്. അക്രമത്തെ തുടര്‍ന്ന് ഊരള്ളൂരില്‍ ഇന്നലെ ഡിവൈഎഫ് ഹര്‍ത്താലാചരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക