|    Sep 25 Tue, 2018 6:17 pm
FLASH NEWS
Home   >  News now   >  

ഊബര്‍ കപ്പ്: ഇന്ത്യന്‍ വനിതകളും പുറത്ത്

Published : 23rd May 2018 | Posted By: vishnu vis

ബാങ്കോക്ക്: ചൊവ്വാഴ്ച തോമസ് കപ്പില്‍ ഇന്ത്യന്‍ പുരുഷ ടീം പുറത്ത് പോയതിന് പിന്നാലെ ഊബര്‍കപ്പ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ വനിതകളും ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ഇന്നലെ താരതമ്യേന കരുത്തരായ ജപ്പാനോട് 5-0ന്റെ മാര്‍ജിനില്‍ പരാജയപ്പെട്ടതോടെയാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചത്. മൂന്ന് മല്‍സരങ്ങളടങ്ങിയ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ജയവും രണ്ട് തോല്‍വിയുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യന്‍ ടീം പോരാട്ടം അവസാനിപ്പിച്ചത്. ദുര്‍ബലരായ ആസ്‌ത്രേലിയയെ മാത്രമാണ് ഇന്ത്യക്ക് പരാജയപ്പെടുത്താന്‍ കഴിഞ്ഞത്. ഇന്ത്യയുടെ വനിതാടീം ക്യാപ്റ്റനും സൂപ്പര്‍ താരവുമായ സൈന നെഹ്‌വാളും ഇന്നലെ പരാജയപ്പെട്ടു. നിലവിലെ ലോക 10ാം നമ്പര്‍ താരമായ സൈന നിലവിലെ ലോക രണ്ടാം നമ്പര്‍ താരം അകാനെ യമഗുച്ചിയോട് പൊരുതിത്തോല്‍ക്കുകയായിരുന്നു. ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്കാണ് സൈന കീഴടങ്ങിയത്. സ്‌കോര്‍ 19-21,21-19,20-22. മറ്റൊരു സൂപ്പര്‍ താരം പിവി സിന്ധു ഇല്ലാതെയാണ് ഇന്ത്യന്‍ ടീം ഊബര്‍ കപ്പില്‍ മാറ്റുരയ്ച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss