|    Jan 23 Mon, 2017 8:05 am
FLASH NEWS

ഊത്തപിടുത്തം പരിസ്ഥിതി ദ്രോഹം, മല്‍സ്യസമ്പത്ത് ഇല്ലാതാക്കും

Published : 3rd August 2015 | Posted By: admin

malappuram kadaludi puzha

അജയമോഹന്‍ഴക്കാലം തുടങ്ങുന്നതോടെ പുഴകളില്‍ നിന്ന് മല്‍സ്യങ്ങള്‍ കൂട്ടത്തോടെ നെല്‍വയലുകളിലേക്കും നീര്‍ത്തടങ്ങളിലേക്കും കയറിവരുന്ന പ്രതിഭാസം ഊത്തയിളക്കം, ഊത്തകയറ്റം, എന്നൊക്കെ അറിയപ്പെടുന്നു. മുട്ടയിടുവാന്‍ അനുയോജ്യമായ സ്ഥലം തേടിയുള്ള മീനുകളുടെ ഒരുതരം ദേശാടനമാണിത്. ഈ യാത്രയില്‍ പ്രതിബന്ധങ്ങളൊന്നും തന്നെ മല്‍സ്യങ്ങള്‍ പ്രശ്‌നമാക്കാറില്ല. വെള്ളമില്ലാത്തിടത്ത് കരയില്‍ക്കയറി ഇഴഞ്ഞും, തടസ്സം കണ്ടാല്‍ എടുത്തുചാടിയുമൊക്കെയുള്ള ഈ യാത്ര ഏറെ വെല്ലുവിളികളും അപകടങ്ങളും നിറഞ്ഞതാണ്. അതെല്ലാം അതിജീവിച്ച് മീനുകള്‍ കൂട്ടത്തോടെ നെല്‍വയലുകളിലും തണ്ണീര്‍ത്തടങ്ങളിലുമെത്തി മുട്ടയിട്ട് തിരിച്ചു പോകുന്നു. ഇക്കാലയളവ് മലയാളികള്‍ക്ക് ഉല്‍സവമാണ്. ഇഷ്ടം പോലെ മീന്‍, എളുപ്പം പിടിക്കാം.

thirunavaya valiyavarapoor thamara kayal
പണ്ടുകാലത്തും ആളുകള്‍ ഊത്തപിടുത്തത്തില്‍ ആഘോഷപൂര്‍വം ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ അന്ന് നമ്മുടെ ജലാശയങ്ങളില്‍ ഇഷ്ടം പോലെ മീനുണ്ടായിരുന്നു. ഇന്നതല്ല സ്ഥിതി. തോടുകളും വയലുകളുമെല്ലാം നികത്തപ്പെട്ടിരിക്കുന്നു. പുഴകള്‍ പോലും മരിച്ചുകൊണ്ടിരിക്കുന്നു. രാസമാലിന്യങ്ങളാല്‍ ചത്തുപൊങ്ങുന്ന മീനുകളുടെ എ്ണ്ണം വേറെ. ഇതിനു പുറമെയാണ് മീന്‍പിടുത്തത്തില്‍ ആധുനിക സാങ്കേതിക വിദ്യകളുടെ വരവ്. പുതിയ തരം വലകളും കെണികളും വൈദ്യുതിയുമൊക്കെ ഉപയോഗിച്ചുള്ള ഇന്നത്തെ ഊത്തമീന്‍പിടുത്തത്തില്‍ അവശേഷിക്കുന്ന മീനുകള്‍ കൂടി ഇല്ലാതാകുന്നു. പ്രജനനപ്രക്രിയയായ ഊത്തയിളക്കത്തില്‍ പിടിക്കപ്പെടുന്ന മീനുകളില്‍ ഏറിയ പങ്കും വയറ്റില്‍ മുട്ടയുള്ളവയും കുഞ്ഞുങ്ങളുമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

thirunavaya valiyavarapoor thamara kayal 2
പുഴകളും,തോടുകളും,അഴികളും ഉള്‍പ്പെടെയുള്ള ജലാശയങ്ങളില്‍ മത്സ്യ പ്രജനന സമയങ്ങളില്‍ അവയുടെ സഞ്ചാരപഥങ്ങളില്‍ തടസം വരുത്തി അവയെ പിടിച്ചെടുക്കുന്നതും (ഊത്ത പിടുത്തം) അനധികൃതമായി ഉപകരണങ്ങള്‍ വൈദ്യുതി (ഇന്‍വെര്‍ട്ടര്‍യലൈന്‍ ടാപ്പിങ്) ഉപയോഗിച്ച് മത്സ്യ ബന്ധനം നടത്തുന്നത് കേരള അക്വാ കള്‍ച്ചര്‍ ആന്റ് ഇന്‍ലാന്റ് ഫിഷറീസ് ആക്ട് 2010 ചട്ടങ്ങള്‍ അധ്യായം 4 ക്ലോസ് 6,സബ് ക്ലോസ് 3,4,5 പ്രകാരം നിരോധിച്ചിട്ടുള്ളതാണ്. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടരുതെന്നും ഏര്‍പ്പെടുന്ന വ്യക്തിക്ക് 15000 രൂപ വരെ പിഴയും കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ ആറ് മാസം വരെ തടവും ശിക്ഷ ലഭിക്കാവുന്നതുമാണ്.
എന്നാല്‍ ഉത്തരവ് വകവെക്കാതെ ഊത്തപിടുത്തം പലയിടത്തും സജീവമാണ്. നിയമത്തെക്കുറിച്ച് നടപ്പാക്കേണ്ട പോലിസ്, ഫിഷറീസ്, റവന്യു അധികൃതര്‍ക്കുപോലും അറിവില്ലാത്ത സ്ഥിതിയാണുള്ളതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 194 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക