|    Feb 22 Thu, 2018 6:28 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ഊട്ടുപുരയിലെത്തിയ എംഎല്‍എയെ തടഞ്ഞു; വാക്കേറ്റം

Published : 18th January 2017 | Posted By: fsq

 

കണ്ണൂര്‍: ഉച്ചഭക്ഷണം കഴിക്കാനെത്തിയ കല്യാശ്ശേരി എംഎല്‍എ ടി വി രാജേഷിനെ ഗേറ്റില്‍ സംഘാടകര്‍ തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി. മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം ഭക്ഷണശാലയിലെത്തിയ എംഎല്‍എയെ ഗേറ്റിലെ വോളന്റിയര്‍മാരാണു തടഞ്ഞത്. ഇതിലൂടെ ഉള്ളില്‍ പ്രവേശിക്കാന്‍ പറ്റില്ലെന്നായിരുന്നു അവരുടെ വിശദീകരണം. മാധ്യമപ്രവര്‍ത്തകര്‍ക്കും സ്റ്റുഡന്റ് പോലിസിനും വേഗത്തില്‍ ഊട്ടുപുരയിലെത്താന്‍ ഗേറ്റ് തുറക്കണമെന്ന് എംഎല്‍എ നിര്‍ദേശിച്ചതോടെ വോളന്റിയര്‍മാര്‍ കുടുങ്ങി. അപ്പോഴേക്കും ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി എംഎല്‍എയുമായി സംസാരിച്ചു. കനത്ത വെയിലില്‍ മാധ്യമപ്രവര്‍ത്തകരെ ക്യൂവില്‍ നിര്‍ത്താന്‍ പറ്റില്ലെന്നായിരുന്നു ടി വി രാജേഷിന്റെ വാദം. ഒടുവില്‍ എംഎല്‍എ ഗേറ്റ് തള്ളിത്തുറന്ന് അകത്തുകയറി. എന്നാല്‍, മറ്റുള്ളവരെ ഉള്ളില്‍ പ്രവേശിപ്പിക്കാന്‍ പോലിസ് തയ്യാറായില്ല. എല്ലാവരെയും ഉള്ളിലെത്തിക്കാന്‍ നടപടിയെടുക്കാമെന്നു പറഞ്ഞാണ് എംഎല്‍എ ഊട്ടുപുരയിലേക്കു കയറിപ്പോയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss