|    Nov 20 Tue, 2018 11:13 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഉെക്രയ്ന്‍: മനുഷ്യാവകാശ പ്രവര്‍ത്തക ആസിഡ് ആക്രമണത്തില്‍ മരിച്ചു

Published : 6th November 2018 | Posted By: kasim kzm

കീവ്: ആസിഡ് ആക്രമണത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന ഉക്രെയ്‌നിലെ അഴിമതിവിരുദ്ധ പ്രവര്‍ത്തകയും രാഷ്ട്രീയ ഉപദേഷ്ടാവുമായ കാറ്ററിന ഹാന്‍സ്യൂക് (33) മരിച്ചു. കഴിഞ്ഞ ജൂലൈയിലാണ് ഗുരുതരമായി പരിക്കേറ്റത്.
കഴ്‌സണിലെ മേയറുടെ ഉപദേഷ്ടാവായ ഹാന്‍സ്യൂക് പ്രദേശത്തെ പോലിസിന്റെ വിമര്‍ശക കൂടിയാണ്. കഴ്‌സണിലെ വീടിനു സമീപത്തുവച്ചാണ് അക്രമികള്‍ ഒരു ലിറ്റര്‍ സള്‍ഫ്യൂരിക് ആസിഡ് തളിച്ചത്. പരിക്കേറ്റ ഹാന്‍സ്യൂകിനെ കീവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 75 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ചികില്‍സയുടെ ഭാഗമായി 11 തവണ ഓപറേഷനും വിധേയയാക്കി. ഹാന്‍സ്യൂകിനു നേരെ നടന്ന ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പങ്കുള്ളതായി ആരോപണമുയര്‍ന്നിരുന്നെങ്കിലും കൂടുതല്‍ അന്വേഷണമുണ്ടായില്ല. നേരത്തേ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങളില്‍ സര്‍ക്കാര്‍ അന്വേഷണം വേണമെന്ന് ഹാന്‍സ്യൂക് ആവശ്യപ്പെട്ടിരുന്നു. 2017ല്‍ മാത്രം 55 മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കു നേരെയാണ് ആക്രമണം നടന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss