|    Jan 17 Tue, 2017 3:28 am
FLASH NEWS

ഉസ്മാനിയ സര്‍വകലാശാലയില്‍ സംഘര്‍ഷം; പോലിസിന് പരിക്ക്

Published : 24th March 2016 | Posted By: swapna en

osmania-university_

ഹൈദരാബാദ്: ഉസ്മാനിയ സര്‍വകലാശാലയിലെ ജലസംഭരണിയില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പോലിസുകാര്‍ക്കു പരിക്കേറ്റു. കാംപസില്‍ പോലിസെത്തി മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം വിദ്യാര്‍ഥികള്‍ തടഞ്ഞു. ഇതിനിടെയാണ് പോലിസിനുനേരെ കല്ലേറുണ്ടായത്. മരിച്ചതു വിദ്യാര്‍ഥിയാണെന്നും ജീവനൊടുക്കിയതാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. തുടര്‍ന്ന് ധര്‍ണ നടത്തി. എന്നാല്‍, കണ്ടെടുത്ത തിരിച്ചറിയല്‍ കാര്‍ഡില്‍നിന്ന് മരിച്ചയാള്‍ വിദ്യാര്‍ഥിയല്ലെന്നു വ്യക്തമായി. ഇതിനിടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. ആര്‍ കെ നഗര്‍ സ്വദേശിയായ തൊഴിലാളിയാണു മരിച്ചതെന്ന് അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ സി എച്ച് ലക്ഷ്മിനാരായണ വ്യക്തമാക്കി. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വകലാശാലയില്‍ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 165 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക