|    Jan 23 Mon, 2017 6:33 pm
FLASH NEWS

ഉസ്ബക്കിസ്താന്‍ പ്രസിഡന്റ് കരിമോവ് അന്തരിച്ചതായി തുര്‍ക്കി

Published : 3rd September 2016 | Posted By: SMR

താഷ്‌കന്റ്: ഉസ്ബക്കിസ്താന്‍ പ്രസിഡന്റ് ഇസ്‌ലാം കരിമോവ്(78) അന്തരിച്ചതായി തുര്‍ക്കി. തുര്‍ക്കി പ്രധാനമന്ത്രി ബിന്‍ അലി യില്‍ദിരിം മന്ത്രിസഭായോഗത്തിലാണു മരണവാര്‍ത്ത പുറത്തുവിട്ടത്.
കരിമോവിന്റെ ആരോഗ്യനില വഷളായതായി ഉസ്ബക്കിസ്താന്‍ സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചിരുന്നു. എന്നാല്‍ മരണം സംബന്ധിച്ചു സര്‍ക്കാരിന്റെ സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച മുതല്‍ ചികില്‍സയിലായിരുന്നു.
കരിമോവിന്റെ പിന്‍ഗാമി ആരെന്നതു സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ആഗസ്ത് 17മുതല്‍ പൊതുവേദികളില്‍ നിന്ന് അപ്രത്യക്ഷനായ കരിമോവ് മരിച്ചതായി അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. പ്രസിഡന്റ് മരിച്ചതായി പേര് വെളിപ്പെടുത്താത്ത മൂന്ന് ഉസ്ബക് നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് ഇന്നലെ റിപോര്‍ട്ട് ചെയ്തിരുന്നു.
കരിമോവിന്റെ ജന്‍മനഗരമായ സമര്‍ഖണ്ഡില്‍ അദ്ദേഹത്തിന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതായി റഷ്യന്‍ വെബ്‌സൈറ്റായ ഫെര്‍ഗാന റിപോര്‍ട്ട് ചെയ്തു. സമര്‍ഖണ്ഡ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ സര്‍ക്കാര്‍ നിര്‍ത്തിവച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക