|    Mar 25 Sat, 2017 9:22 pm
FLASH NEWS

ഉസ്താദ് ബിസ്മില്ലാ ഖാന് മരണാനന്തര ബഹുമതി നല്‍കി

Published : 13th October 2016 | Posted By: SMR

വാരണാസി: 16ാമത് ടോംയാസ് പുരസ്‌കാരം ഉസ്താദ് ബിസ്മില്ലാ ഖാന് മരണാനന്തര ബഹുമതിയായി വാരണാസിയില്‍ സമ്മാനിച്ചു. അരലക്ഷം രൂപയും ശില്‍പവുമാണ് അവാര്‍ഡ്.
വാരണാസിയിലെ ഗംഗാ തീരത്തുള്ള ഭാരതരത്‌ന ഉസ്താദ് ബിസ്മില്ലാ ഖാന്‍ ഫൗണ്ടേഷനില്‍ നടന്ന ചടങ്ങില്‍ ട്രസ്റ്റ് ചെയര്‍മാന്‍ സയ്യിദ് അബ്ബാസ് മുര്‍ത്തസ ഷാംസി, ടോംയാസ് മാനേജിങ് ഡയറക്ടര്‍ തോമസ് പാവറട്ടിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചു. പ്രസിദ്ധ സ്വാതന്ത്ര്യസമര സേനാനിയും പത്രപ്രവര്‍ത്തകനുമായിരുന്ന വി എ കേശവന്‍ നായരുടെ സ്മരണ നിലനിര്‍ത്തുന്നതിനുവേണ്ടി ടോംയാസ് അഡ്വര്‍ടൈസിങ് ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ പുരസ്‌കാരം.
ഉസ്താദ് ബിസ്മില്ലാ ഖാന്റെ പുത്രന്‍ ഉസ്താദ് കാസിം ഖാന്‍, പ്രഫ. നാരായണന്‍ ദാസ് ത്രിപാഠി, ഫാ. ആല്‍ഫ്രഡ് ഡിസൂസ, ജെയ്‌മോന്‍ മാത്യു മീന്‍പാറ, ഡോ. മുഹമ്മദ് യാസിന്‍ സംസാരിച്ചു.

(Visited 18 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക