|    May 28 Sun, 2017 8:34 am
FLASH NEWS

ഉസൈന്‍ ബോള്‍ട്ടിന് 200 മീറ്ററിലും സ്വര്‍ണം

Published : 19th August 2016 | Posted By: mi.ptk

boltt-2

റിയോ ഡി ജനെയ്‌റോ: ട്രാക്കിലെ ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന് 200 മീറ്ററിലും സ്വര്‍ണം. 19.78 സെക്കന്റിലാണ് എതിരാളികളെ ബഹുദൂരം പിന്നിലാക്കി ബോള്‍ട്ട് 200 മീറ്ററില്‍ ചരിത്രം കുറിച്ചത്. ബോള്‍ട്ടിന് വെല്ലുവിളി ഉയര്‍ത്തിയ എതിരാളികളായ ബ്ലേക്കും ഗാട്ട്‌ലിനും സെമിയില്‍ തന്നെ പുറത്തായതിനാല്‍ ബോള്‍ട്ടിന്റെ വിജയം അനായാസമായിരുന്നു. 100 മീറ്ററില്‍ സീസണിലെ മികച്ച സമയത്തോടെ സ്വര്‍ണ മെഡല്‍ നേടിയ ബോള്‍ട്ട് ഇതോടെ റിയോയില്‍ സ്പ്രിന്റില്‍ ഡബിള്‍ തികച്ചു. കാനഡയുടെ ഡി ഗ്രേസെയാണ് രണ്ടാമതായി ഫിനിഷ് ചെയ്ത് വെള്ളി നേടി. ഫ്രാന്‍സിന്റെ ക്രിസ്റ്റഫെ ലെമൈട്ര മൂന്നാമതും ഫിനിഷ് ചെയ്ത് വെങ്കലം സ്വന്തമാക്കി.
bolt-3

200 മീറ്ററില്‍ ബോള്‍ട്ട് സ്വര്‍ണമണിയുന്നത് ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ്. ഇനി 4×100 മീറ്റര്‍ റിലേയിലും സ്വര്‍ണം സ്വന്തമാക്കിയാല്‍ ഒളിംപിക്‌സ് സ്പ്രിന്റില്‍ ട്രിപ്പിള്‍ ട്രിപ്പിള്‍ സ്വര്‍ണമാക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് ബോള്‍ട്ടിന് സ്വന്തമാകും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day