|    Jun 18 Mon, 2018 8:22 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഉസൈന്‍ ബോള്‍ട്ടിന്റെ ട്രിപ്പിള്‍ ട്രിപ്പിള്‍ സ്വര്‍ണം ഇനി ഓര്‍മ

Published : 26th January 2017 | Posted By: fsq

 

ജമൈക്ക: ഒളിംപിക്‌സില്‍  ട്രിപ്പിള്‍ ട്രിപ്പിള്‍ സ്വര്‍ണമെന്ന അപൂര്‍വനേട്ടം ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന് നഷ്ടമായി. 2008ലെ ബെയ്ജിങ് ഒളിംപിക്‌സ് റിലേയില്‍ നേടിയ സ്വര്‍ണമാണ് ബോള്‍ട്ടിന് നഷ്ടമായത്. ബോള്‍ട്ടിനൊപ്പം റിലേയില്‍ പങ്കെടുത്ത ജമൈക്കന്‍ താരം നെസ്റ്റാ കാര്‍ട്ടര്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ജമൈക്കന്‍ ടീമിനെ ഒളിംപിക്‌സ് അസോസിയേഷന്‍ അയോഗ്യരാക്കി പ്രഖ്യാപിക്കുകയായിരുന്നു. 2016 റിയോ ഒളിംപിക്‌സിലെ ട്രിപ്പിള്‍ സ്വര്‍ണ നേട്ടത്തോടെ ട്രിപ്പിള്‍ ട്രിപ്പിള്‍ എന്ന അപൂര്‍വനേട്ടം ഉസൈന്‍ബോള്‍ട്ട് കരസ്ഥമാക്കിയിരുന്നു. 2012 ലണ്ടന്‍ ഒളിംപിക്‌സിലും 100 മീറ്റര്‍, 200 മീറ്റര്‍ 4*100 മീറ്റര്‍ ഇനങ്ങളില്‍ സര്‍വാധിപത്യ ജയവുമായി ബോള്‍ട്ട് സ്വര്‍ണം നേടിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss