|    Jan 16 Mon, 2017 4:31 pm

ഉഷ സ്‌കൂളിന് രാഷ്ട്രീയ ഖേല്‍പ്രോല്‍സാഹന്‍ പുരസ്‌കാരം

Published : 27th August 2016 | Posted By: SMR

കോഴിക്കോട്: ഈ വര്‍ഷത്തെ ഖേല്‍ പ്രോല്‍സാഹന്‍ പുരസ്‌കാരത്തിന് ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ് അര്‍ഹരായി. ഇന്ത്യന്‍ കായികരംഗത്ത് മികച്ച സംഭാവനകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ന ല്‍കിവരുന്ന പരമോന്നത ബഹുമതിയാണ് ഈ പുരസ്‌കാരം.
ദേശീയ കായികദിനമായ 29ന് രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പുരസ്‌കാരം സമ്മാനിക്കും. അവാര്‍ഡ് സ്വീകരിക്കുന്നതിനായി ഉഷ സ്‌കൂള്‍ ഭാരവാഹികളായ പ്രസിഡന്റ് പി ടി ഉഷയും ജന. സെക്രട്ടറി പി എ അജനചന്ദ്രനും 28ന് ഡല്‍ഹിയില്‍ എത്തും. കഴിഞ്ഞ 16 വര്‍ഷമായി ഉഷ സ്‌കൂള്‍ ഇന്ത്യന്‍ കായികരംഗത്ത് നല്‍കിവരുന്ന നേട്ടങ്ങള്‍ പരിഗണിച്ചാണ് ഈ അവാര്‍ഡ് പ്രഖ്യാപിച്ചിട്ടുള്ളത്. കായിക താരങ്ങളെ ചെറുപ്രായത്തില്‍ കണ്ടെത്തി അവരെ ദേശീയ-അന്തര്‍ദേശീയ താരങ്ങളാക്കി ഉയര്‍ത്തുന്നതില്‍ ഉഷ സ്‌കൂള്‍ കൈവരിച്ച നേട്ടങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഈ അവാര്‍ഡ്.
ടിന്റു ലൂക്ക, ജിസ്‌ന മാത്യു, ജെസ്സി ജോസഫ്, ഷഹര്‍ബാന സിദ്ദീഖ്, അബിത മേരി മാനുവല്‍ തുടങ്ങി ഒട്ടേറെ ദേശീയ-അന്തര്‍ദേശീയ താരങ്ങളെ വാര്‍ത്തെടുക്കാനും അവരിലൂടെ ഒട്ടേറെ ദേശീയ-അന്തര്‍ദേശീയ മെഡലുകള്‍ കരസ്ഥമാക്കാനും ഉഷ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക