|    Mar 30 Thu, 2017 4:35 am
FLASH NEWS

‘ഉശിര്’ പോരാട്ടത്തിനു പിന്തുണയുമായി എന്‍സിഎച്ച്ആര്‍ഒ

Published : 12th March 2016 | Posted By: SMR

കെ സനൂപ്

പാലക്കാട്: തമിഴ്‌നാട് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വിദേശമദ്യശാലകള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് അട്ടപ്പാടി ആനക്കട്ടി ജങ്ഷനില്‍ വീട്ടമ്മമാര്‍ നടത്തുന്ന സമരത്തിനു പിന്തുണയുമായി എന്‍സിഎച്ച്ആര്‍ഒ.
അതിര്‍ത്തിയിലെ തമിഴ്‌നാട് മദ്യവില്‍പ്പനശാലകളില്‍ നിന്നു മദ്യപിച്ചെത്തുന്ന ആദിവാസി പുരുഷന്‍ അകാലമൃത്യുവിന് ഇരയാകുന്ന സാഹചര്യത്തിലാണ് വീട്ടമ്മമാരുടെ സമരം. തായ്ക്കുലസംഘം നേതൃത്വം നല്‍കുന്ന ‘ഉശിര്’ സമരത്തിന് പിന്തുണയുമായാണ് എന്‍സിഎച്ച്ആര്‍ഒ എത്തിയത്. എന്‍സിഎച്ച്ആര്‍ഒ കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, കവയത്രി ശകുന്തള ടീച്ചര്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഒ എച്ച് ഖലീല്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇന്നലെ സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യമറിയിച്ചത്.
കഴിഞ്ഞമാസം 17ന് ആരംഭിച്ച സമരം റിലേ നിരാഹാരത്തിലെത്തിയിട്ടും ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ നിരുത്തരവാദിത്വത്തില്‍ എന്‍സിഎച്ച്ആര്‍ഒ പ്രതിഷേധിച്ചു. വിദേശമദ്യവില്‍പ്പനശാലകളും സ്വകാര്യ ബാറും അടച്ചുപൂട്ടാന്‍ കേരള, തമിഴ്‌നാട് സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് എന്‍സിഎച്ച്ആര്‍ഒ ആവശ്യപ്പെട്ടു. വിദേശമദ്യവില്‍പ്പനശാലകള്‍ അടച്ചുപൂട്ടുംവരെ സമരത്തിനു പിന്തുണയുമായി എന്‍സിഎച്ച്ആര്‍ഒ രംഗത്തുണ്ടാവുമെന്നു സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day