|    Apr 19 Thu, 2018 9:20 pm
FLASH NEWS
Home   >  National   >  

ഉവൈസിയുടെ നാവ് അരിയുന്നവര്‍ക്ക് വിദ്യാര്‍ഥി നേതാവ് പാരിതോഷികം പ്രഖ്യാപിച്ചു

Published : 16th March 2016 | Posted By: G.A.G

oWAISI-NEW

ലക്‌നോ: ഭാരതമാതാ കീ ജയ് വിളിക്കില്ലെന്ന് പ്രഖ്യാപിച്ച മജ്‌ലിസുല്‍ ഇത്തിഹാദുല്‍ മുസ്‌ലിമിന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസിയുടെ നാവ് അരിയുന്നവര്‍ക്ക് ഉത്തര്‍പ്രദേശിലെ വിദ്യാര്‍ഥി നേതാവ് പാരിതോഷികം പ്രഖ്യാപിച്ചു.

മീററ്റ് കോളജ് യൂണിയന്‍ മുന്‍ പ്രസിഡന്റും വിദ്യാര്‍ഥി നേതാവുമായ ദുഷ്യന്ത് തോമറാണു ഉവൈസിയുടെ നാവരിഞ്ഞാല്  21,000 രൂപ നല്‍കാമെന്ന് വാഗ്ദാനവുമായി രംഗത്തെത്തിയത്.

യുവാക്കളില്‍ രാജ്യസ്‌നേഹം വളര്‍ത്തുന്നതിന് അവരെ ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിക്കാന്‍ പഠിപ്പിക്കണമെന്ന് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്ക്ക്്് മറുപടിയായി, കഴുത്തില്‍ കത്തിവെച്ച്് ആവശ്യപ്പെട്ടാലും താന്‍ ആ മുദ്രാവാക്യം വിളിക്കില്ലെന്ന്്് ഉവൈസി പ്രഖ്യാപിച്ചിരുന്നു. ഉവൈസി എത്രമാത്രം  ദേശദ്രോഹിയാണെന്നാണു പ്രസ്താവന തെളിയിക്കുന്നതെന്നും ദുഷ്യന്ത് ആരോപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss