|    Oct 23 Mon, 2017 12:43 am
Home   >  Todays Paper  >  Page 1  >  

ഉഴവൂര്‍ വിജയന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

Published : 13th August 2017 | Posted By: fsq

 

തിരുവനന്തപുരം: എന്‍സിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും.  ഐജി എസ് ശ്രീജിത്തിനാണ് അന്വേഷണ ചുമതല. ഉഴവൂര്‍ വിജയനെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് അന്വേഷണം. ഉഴവൂര്‍ വിജയന്റെ മരണത്തില്‍ എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റിയംഗം റാണി സാംജി നല്‍കിയ പരാതി തുടര്‍നടപടികള്‍ക്കായി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറിയിരുന്നു. ഉഴവൂരിന്റെ കുടുംബാംഗങ്ങളും കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടു. മെയ് 21ന് എന്‍സിപി സംസ്ഥാന സെക്രട്ടറിയും കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ചെയര്‍മാനുമായ സുല്‍ഫിക്കര്‍ മയൂരി ഉഴവൂര്‍ വിജയനെ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി. മരണത്തിനു തൊട്ടുമുമ്പ് വന്ന ഫോണ്‍വിളിക്കു ശേഷമാണ് അദ്ദേഹത്തിന്റെ നില വഷളായതും മരണത്തിനു കീഴടങ്ങിയതും എന്നാണ് പരാതിയിലുള്ളത്. അതിനിടെ, ഉഴവൂര്‍ വിജയന്റെ മരണത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് പായ്ച്ചിറ നവാസും ഡിജിപിക്ക് പരാതി നല്‍കി.  കഴിഞ്ഞ മാസം 23നാണ് ഉഴവൂര്‍ വിജയന്‍ മരണപ്പെട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക