|    Nov 20 Mon, 2017 5:57 am
FLASH NEWS
Home   >  Kerala   >  

ഉഴവൂര്‍ വിജയന്റെ മരണം: അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

Published : 11th August 2017 | Posted By: G.A.G

തിരുവനന്തപുരം : എന്‍സിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പരാതി മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍നടപടികള്‍ക്കായി ഡിജിപി: ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറി.
മരണത്തിന് മുന്‍പ് ഉഴവൂര്‍ വിജയനെ മാനസിക സമ്മര്‍ദ്ദത്തിലാക്കുന്ന സാഹചര്യം നിലനിന്നിരുന്നുവെന്ന  വാര്‍ത്തകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ കോട്ടയത്ത് എന്‍സിപി ജില്ലാ കമ്മിറ്റി ചേര്‍ന്നിരുന്നു. ഉഴവൂരിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പ്രമേയം യോഗം പാസാക്കി. ഇതിന് പിന്നാലെയാണ് മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ജില്ലാ കമ്മിറ്റി പരാതി നല്‍കിയത്.
ഉഴവൂരിന്റെ കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക