|    Nov 20 Mon, 2017 1:14 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

‘ഉഴവൂര്‍ വിജയന്എതിരായ ഭീഷണി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു’’

Published : 11th August 2017 | Posted By: fsq

 

ആലപ്പുഴ: സ്വന്തം പാര്‍ട്ടി നേതാക്കളില്‍നിന്നും ഉഴവൂര്‍ വിജയന്‍ നേരിട്ടിരുന്ന ഭീഷണി മുഖ്യമന്ത്രി പിണറായി വിജയനെയും  മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എം വി ജയരാജനെയും അറിയിച്ചിരുന്നതായി എന്‍വൈസി നേതാവ് അഡ്വ. മുജീബ് റഹ്മാന്‍. ഉഴവൂര്‍ വിജയനെതിരേ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ചെയര്‍മാനുമായ സുല്‍ഫിക്കര്‍ മയൂരിയാണ് കൊലവിളി നടത്തിയതെന്നും മുജീബ്‌റഹ്മാന്‍ സ്വകാര്യചാനലിനോടു വെളിപ്പെടുത്തി.  ഉഴവൂര്‍ വിജയന്‍ നേതാക്കളില്‍നിന്നു ഭീഷണി നേരിട്ടിരുന്നതായി കായംകുളത്തെ വ്യവസായി നൗഷാദ്ഖാനും സ്ഥിരീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക