|    Jul 28 Fri, 2017 10:29 pm
FLASH NEWS

ഉഴവൂരിലെ യുഡിഎഫ് സൗഹൃദ മല്‍സരം ഇടതിനു നേട്ടമായി

Published : 11th November 2015 | Posted By: SMR

കുറവിലങ്ങാട്: ഉഴവൂരില്‍ കോണ്‍ഗ്രസ്സും കേരളാ കോണ്‍ഗ്രസ് എമ്മും തമ്മില്‍ ഏറ്റുമുട്ടുന്നതിനിടയില്‍ നേട്ടം കൊയ്തത് ഇടതുപക്ഷം. കഴിഞ്ഞ ഭരണസമിതിയില്‍ ഒരംഗം മാത്രമുണ്ടായിരുന്ന ഇടതിന് ഇക്കുറി നാല് അംഗങ്ങളെ വിജയിപ്പിക്കാനായി.
ഈ നാല് അംഗങ്ങളില്‍ രണ്ടു പേരും വിജയിച്ചത് കോണ്‍ഗ്രസ്സും കേരള കോണ്‍ഗ്രസ്സും പരസ്പരം മാറ്റുരച്ച വാര്‍ഡുകളില്‍ നിന്നാണ്.
മറ്റു രണ്ടുപേര്‍ കേരളാ കോണ്‍ഗ്രസ് എമ്മുമായി നേരിട്ടുള്ള മല്‍സരത്തിലാണ് വിജയിച്ചത്. കഴിഞ്ഞ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മുന്നണിയായി മല്‍സരിച്ചപ്പോള്‍ 11 അംഗങ്ങളെ വിജയിപ്പിക്കാന്‍ യുഡിഎഫിനു കഴിഞ്ഞിരുന്നു. ഇക്കുറി കോണ്‍ഗ്രസ്സിനും കേരള കോണ്‍ഗ്രസ്സിനും കൂടി ലഭിച്ച അംഗങ്ങളുടെ എണ്ണം ആറാണ്. കേരള കോണ്‍ഗ്രസ്സിന് നാലും കോണ്‍ഗ്രസ്സിന് രണ്ടും അംഗങ്ങളാണ് പുതിയ സമിതിയിലുള്ളത്.
മുന്നണിയായി മല്‍സരിച്ച കഴിഞ്ഞ ഭരണസമിതിയില്‍ കേരളാ കോണ്‍ഗ്രസ്സിന് ആറ് അംഗങ്ങളെ വിജയിപ്പിക്കാന്‍ കഴിഞ്ഞു. ഇക്കുറിയത് നാലായി ചുരുങ്ങി. കോണ്‍ഗ്രസ്സിന്റെ അംഗബലം പകുതിയായി കുറഞ്ഞെന്നത് അതിലേറെ ശ്രദ്ധേയം. മുന്നണി മല്‍സരത്തില്‍ നാലുപേരെ വിജയിപ്പിച്ച കോണ്‍ഗ്രസിന് ഇക്കുറിയുള്ളത് രണ്ട് അംഗങ്ങളാണ്. യുഡിഎഫില്‍ ഒരു സ്വതന്ത്ര അംഗവും ചേര്‍ന്ന് 11 അംഗങ്ങളായിരുന്നു ഭരണസമിതിയിലുണ്ടായിരുന്നത്. പുതിയ ഭരണസമിതിയില്‍ എല്‍ഡിഎഫ് നാല്, കേരള കോണ്‍ഗ്രസ് നാല്, കോണ്‍ഗ്രസ് രണ്ട്, ബിജെപി രണ്ട്, സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക