|    Nov 17 Sat, 2018 5:50 am
FLASH NEWS

ഉള്‍നാടന്‍ മല്‍സ്യബന്ധനം സ്തംഭനാവസ്ഥയില്‍

Published : 15th August 2018 | Posted By: kasim kzm

കൊടുങ്ങല്ലൂര്‍: പുഴകളില്‍ ജലനിരപ്പുയരുമ്പോള്‍ ഉള്‍നാടന്‍ മല്‍സ്യ ബന്ധനം സ്തംഭനാവസ്ഥയില്‍. ആഴ്ച്ചകളായി മല്‍സ്യബന്ധനം നടത്താനാകാതെ തൊഴിലാളികള്‍ ദുരിതത്തില്‍. വീശുവല, ഊന്നിവല, ചീനവല, ചൂണ്ട, ഒറ്റുവല തുടങ്ങിയ പരമ്പരാഗത രീതികള്‍ ഉപയോഗിച്ചുള്ള മല്‍സ്യബന്ധനമാണ് ഉള്‍നാടന്‍ ജലാശയങ്ങളില്‍ കൂടുതലായും നടന്നു വരുന്നത്.
ജലനിരപ്പിലുണ്ടാകുന്ന നേരിയ വ്യതിയാനം പോലും മല്‍സ്യ ബന്ധനത്തെ പ്രതികൂലമായി ബാധിക്കും. കാലവര്‍ഷം കനത്തതോടെ ഗ്രാമീണ മല്‍സ്യബന്ധന മേഖലയില്‍ തൊഴിലില്ലായ്മ പ്രകടമായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രളയ സമാനമായ അവസ്ഥ ഉടലെടുത്ത സാഹചര്യത്തില്‍ മല്‍സ്യബന്ധനം നിശ്ശേഷം തടസ്സപ്പെട്ടു. ശാസ്ത്രീയമായി നടത്തുന്ന കൂട് മല്‍സ്യകൃഷിയെയും മഴ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പുഴകളില്‍ സ്ഥാപിച്ച കൂടുകളില്‍ വളര്‍ത്തിയിരുന്ന കാളാഞ്ചി, ചെമ്പല്ലി തുടങ്ങിയ മല്‍സ്യങ്ങള്‍ കൂട് തകര്‍ന്ന് ഒഴുകിപ്പോയി.
ഈ വിധത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായിട്ടുള്ളത്. ഡാമുകള്‍ തുറന്നു വിട്ടതോടെ പുഴകള്‍ കലങ്ങി മറിഞ്ഞ നിലയിലാണ്. അതുകൊണ്ടുതന്നെ പുഴയില്‍ മ ല്‍സ്യ ബന്ധനം സാധ്യമല്ലാതാകുന്നു. കൊടുങ്ങല്ലൂരില്‍ കാഞ്ഞിരപ്പുഴ, കനോലി കനാ ല്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഉ ള്‍നാടന്‍ മല്‍സ്യ ബന്ധനമേഖല നിലനില്‍ക്കുന്നത്. ഉള്‍നാടന്‍ മല്‍സ്യ ബന്ധനത്തെ ആശ്രയിച്ച് ആയിരക്കണക്കിന് കുടുംബങ്ങളാണ് ജീവിക്കുന്നത്. ജലസ്രോതസ്സുകളിലുണ്ടായ മാറ്റം മല്‍സ്യബന്ധന തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടുകയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss