|    Sep 25 Mon, 2017 3:17 pm
FLASH NEWS

ഉള്‍നാടന്‍ ജല ഗതാഗതത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തും: മന്ത്രി പി തിലോത്തമന്‍

Published : 9th July 2016 | Posted By: SMR

കോട്ടയം: ഉള്‍നാടന്‍ ജലഗതാഗതത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍. നാലു വര്‍ഷങ്ങള്‍ക്ക് ശേഷം പുനരാരംഭിച്ച വൈക്കം തവണക്കടവ് ജങ്കാര്‍ സര്‍വീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജലഗതാഗതം സൗരോര്‍ജം ഉപയോഗിച്ച് മെച്ചപ്പെടുത്തും. കുറഞ്ഞ ചെലവില്‍ സൗരോര്‍ജം ഉപയോഗിച്ച് ബോട്ട് ജങ്കാര്‍ സര്‍വീസ് നടത്തുന്നതിനുള്ള സാങ്കേതിക വിദ്യയ്ക്ക് ഫ്രാന്‍സിന്റെ സഹായം തേടിയിട്ടുണ്ട്. റോഡ് ഗതാഗതം തിരക്കേറിയ സാഹചര്യത്തില്‍ കേരളത്തിലെ യാത്ര, ചരക്ക് ഗതാഗതം എളുപ്പത്തിലാക്കാന്‍ ജലഗതാഗത പദ്ധതികള്‍ക്കു രൂപം കൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ജല മെട്രോ ആരംഭിക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ എ എം ആരീഫ് എംഎല്‍എ പറഞ്ഞു.
കൊച്ചിന്‍ സര്‍വീസിന്റെ നേതൃത്വത്തിലാണ് ജങ്കാര്‍ സര്‍വീസ് പുനരാരംഭിച്ചിട്ടുളളത്. ആഗസ്ത് 15ഓടെ രണ്ടാമത്തെ സര്‍വീസിനും തുടക്കം കുറിക്കും. രാവിലെ 6.30 മുതല്‍ രാത്രി ഒമ്പത് വരെയാണ് സര്‍വീസ് നടത്തുക. വൈക്കം ടിബി മൈതാനത്തില്‍ നടന്ന ഉദ്ഘാടന യോഗത്തില്‍ സി കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു.
ചേന്നം പള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീജ സലിം, വൈക്കം നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ എ സി മണിയമ്മ, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി ശശിധരന്‍, രോഹിണികുട്ടി അയ്യപ്പന്‍, ബിജു ബി കണ്ണേഴത്ത്, ഇന്ദിരാദേവി, ജി ശ്രീകുമാരന്‍ നായര്‍, പ്രസീദ വിനോദ്, ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ടോമി ഉലഹന്നാന്‍, പി വി മോഹനന്‍, മഞ്ചു സുധീര്‍, കൗണ്‍സിലര്‍മാരായ അഡ്വ. വി വി സത്യന്‍, ശ്രീകുമാരി യു നായര്‍, ആര്‍ സന്തോഷ്, ഷിബി സന്തോഷ് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വൈക്കം നഗരസഭാ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക