|    Jan 24 Tue, 2017 10:58 pm
FLASH NEWS

ഉളിയില്‍ പാലത്തിന്റെ സംരക്ഷണഭിത്തി പുനര്‍നിര്‍മിച്ചു

Published : 24th September 2016 | Posted By: SMR

ഇരിട്ടി: മൂന്നൂദിവസം മുമ്പ് വാഹനമിടിച്ചു തകര്‍ന്ന ഉളിയില്‍ പാലത്തിന്റെ സംരക്ഷണ ഭിത്തി കെഎസ്ടിപിയുടെ നേതൃത്വത്തില്‍ പുനര്‍നിര്‍മിച്ചു. പാലത്തിന്റെ ഒരു ഭാഗത്തെ കല്‍മതിലാണ് വാഹനമിടിച്ചു പൂര്‍ണമായും തകര്‍ന്നത്. സംരക്ഷണഭിത്തി തകര്‍ന്നതോടെ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഏറെ അപകടഭീഷണിയുയര്‍ത്തിയിരുന്നു.
പാലത്തിന്റെ മറ്റൊരു ഭാഗത്തെ ഇരുമ്പുവേലിയും വാഹനാപകടത്തില്‍ നേരത്തേ തകര്‍ന്നിരുന്നു. ഇവിടെ കെഎസ്ടിപി മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയും വാഹനാപകടം നടന്നതോടെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ പാലം ഉപരോധിച്ചിരുന്നു. അപകടസാധ്യതയേറെയുണ്ടായിരുന്ന ഭാഗത്തെ കല്‍മതില്‍ പുനര്‍നിര്‍മിച്ചത് യാത്രകള്‍ക്ക് ഏറെ ആശ്വാസമായി മാറി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക