|    Mar 26 Sun, 2017 1:26 am
FLASH NEWS

ഉളിക്കല്‍ പരിക്കളത്ത് പൂട്ടിയിട്ട വീട്ടില്‍കവര്‍ച്ചാ ശ്രമം

Published : 16th April 2016 | Posted By: SMR

ഇരിട്ടി: ഉളിക്കല്‍ പരിക്കളത്ത് പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ചാ ശ്രമം നടന്നു. അംഗന്‍വാടി വര്‍ക്കര്‍ വി കെ രമണിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ കവര്‍ച്ചാ ശ്രമം നടന്നത്. ഇവര്‍ പുതതായി നിര്‍മിച്ച വീടിന്റെ പിന്‍വശത്തെ ജനല്‍ പാളി അടര്‍ത്തി മാറ്റിയ നിലയിലാണ്. മറ്റൊരു ജനല്‍ പാളി തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രമണിയും ഭര്‍ത്താവ് ബാകകൃഷ്ണനും പുന്നാട്ടാണ് താമസം.
ഇവര്‍ വ്യാഴാഴ്ച ഉച്ചക്ക് ശേഷം പരിക്കളത്തെ വീട്ടില്‍ വരികയും വീട് മുഴുവന്‍ തൂത്തുവൃത്തിയാക്കിയ ശേഷം സമീപത്തെ ബന്ധു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണ ശ്രമം ശ്രദ്ധയില്‍ പെടുന്നത്. രമണിയുടെ പരാതിയെത്തുടര്‍ന്ന് ഉളിക്കല്‍ പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.

(Visited 49 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക