|    Oct 22 Sun, 2017 3:05 am

ഉല്‍സവ പറമ്പിലെ സംഘര്‍ഷം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍

Published : 21st March 2017 | Posted By: fsq

കടയ്ക്കല്‍: ഉല്‍സവപറമ്പിലെ ആര്‍എസ്എസ് ആക്രമണത്തില്‍ മുഖ്യപ്രതികളിലൊരാള്‍ കൂടി പോലിസ് പിടിയിലായി. കാഞ്ഞിരത്തുംമൂട് കറുത്തകാട് സാഫല്യത്തില്‍ ലൈജു(42)വിനെയാണ് കടയ്ക്കല്‍ പോലിസ് അറസ്റ്റു ചെയ്തത്.ഫെബ്രുവരി രണ്ടിന് മുതയില്‍ പീഠികാക്ഷേത്രത്തിലെ കുതിരയെടുപ്പിനെ തുടര്‍ന്ന് ആര്‍എസ്എസ്-സിപിഎം സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തിന് നേതൃത്വം നല്‍കിയ പ്രദേശത്തെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ ചിലരെ നേരത്തെ അസ്റ്റുചെയ്തിരുന്നു. കേസില്‍ പ്രതികളായ മറ്റ് ചിലരെകൂടി ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പോലിസ് പറഞ്ഞു.
ധര്‍ണ്ണ നാളെ
ശാസ്താംകോട്ട: വിവിധ ആവശ്യങ്ങള്‍ ഇന്നയിച്ച് കെപിഎംഎസ് കുന്നത്തൂര്‍ താലൂക്ക് യൂനിയന്റെ നേതൃത്വത്തില്‍ നാളെ വൈകീട്ട് നാലുമുതല്‍ ശാസ്താംകോട്ടയില്‍ സയാഹ്ന ധര്‍ണ്ണ നടത്തും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക