|    Apr 22 Sun, 2018 4:55 am
FLASH NEWS

ഉല്‍സവാനുഭൂതിയില്‍ പ്രവേശനോല്‍സവം

Published : 2nd June 2016 | Posted By: SMR

കോഴിക്കോട്: അക്ഷരമുറ്റത്തു പിച്ചവയ്ക്കാന്‍ രക്ഷിതാക്കളുടെ കൈപിടിച്ചു കുരുന്നുകള്‍ എത്തി. കുരുന്നുകളെ വരവേല്‍ക്കാന്‍ ചെണ്ടമേളവും വര്‍ണബലൂണുകളും മിഠായികളുമായി അധ്യാപകരും നിരന്നതോടെ സ്‌കൂളിലെ ആദ്യദിനം അക്ഷാര ാര്‍ഥത്തില്‍ ഉല്‍സവമായി.
മധുരം നുണഞ്ഞും പങ്കുവച്ചും ബല ൂണുകള്‍ കൈക്കലാക്കിയും കളിചിരികളുമായി ഉല്‍സവത്ത ില്‍ പങ്കെടുത്തവരില്‍ പലരും ക്ല ാസ് മുറികളിലെത്തിയപ്പോഴേക്കും ചിണുങ്ങിയും പിണങ്ങിയു ം ഉച്ചത്തില്‍ കരഞ്ഞും കരയുന്ന കണ്ണുകളാല്‍ മാതാപിതാക്കളെ തെരയുന്നതും മുതിര്‍ന്ന കുട്ടിക ള്‍ കൗതുകത്തോടെയും ചെറുചിരിയോടെയും നോക്കി കാണുന്നുണ്ടായിരുന്നു. പുളിയന്‍ മുന്തിരിങ്ങ തിന്ന കേളുക്കുറുക്കന്റെ കഥ രണ്ടാമതും പ്രവേശനോല്‍സവത്തിന്റെ ജില്ലാതല ഉദ്ഘാടനം കോക്കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോല്‍സവപതാക ഉയര്‍ത്തി പുരുഷന്‍ കടലുണ്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൂടുത ല്‍ അറിവിന്റെ വെളിച്ചം കുട്ടികളിലെത്താനും സംഘര്‍ഷഭരിതമായ പുതിയ കാലത്ത് ആ വെളിച്ചം നന്മ പകരാന്‍ സാധിക്കുന്നതാവട്ടെയെന്നും അദ്ദേഹം ആശംസിച്ചു. മണലിലെഴുതിയും ഓലയിലെഴുതിയും തഴമ്പിച്ച കൈകള്‍ക്കു പകരം കംപ്യൂട്ടറും സാങ്കേതികവിദ്യയും കൈകാര്യം ചെയ്യാന്‍ പ്രാപ്തരായ പുതിയ തലമുറയെ അംഗീകരിക്കുകയും അവരില്‍നിന്നും പഠിക്കാനുണ്ടെന്നും മനസിലാക്കണമെന്ന അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് പ്രവേശനോല്‍സവ സന്ദേശം വായിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള യൂനിഫോം വിതരണം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദും കിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രനാഥും നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഗവ. ടിടിഐയിലെ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ‘എന്റെ പാപ്പാത്തി’ ഹ്രസ്വചിത്രം റിലീസ് ചെയ്തു. ഡിഡിഇ ഗിരീഷ് ചോലയില്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ പ്രാഭാകരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ന്റ് വി പ്രതിഭ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം കെ ഗണേശന്‍, ഹെഡ്മാസ്റ്റര്‍ ഉണ്ണി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇ കെ രാജന്‍, ബാലുശ്ശേരി ബിപിഒ അബ്ദുള്‍ അഷ്‌റഫ്, ജില്ലാ പ്രൊജക്ട് ഓഫിസര്‍ കെ വത്സന്‍,പിടിഎ പ്രസിഡന്റ് പി പ്രമോദ്,വി എച്ച്എസ്ഇ അസി.പ്രിന്‍സിപ്പല്‍ യു കുഞ്ഞമ്മദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ അഹമ്മദ് കോയ,എന്‍ പി ബാബു,എം പി അജിത, എന്‍ പി നിധീഷ്, യു കെ സിറാജ്,വി എം പ്രമീള സംസാരിച്ചു.
താമരശ്ശേരി: മലയോരമേഖലയില്‍ സ്‌കൂള്‍ പ്രവേശനോല്‍വം വിപുലമായ പരിപാടികളോടെ നടന്നു. അറിവിന്റെ ലോകത്തേക്ക് ആദ്യാക്ഷരം കുറിക്കാനെത്തിയ കുട്ടികളെ പൂക്കള്‍ നല്‍കിയും പായസവും മധുര പലഹാരങ്ങളുമെല്ലാം നല്‍കിയാണ് സ്‌കൂള്‍ പിടിഎ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ സ്വീകരിച്ചത്. പ്രവേശനോല്‍സവ ഗീതവും പ ഠനോപകരണ വിതരണവും വൃക്ഷതൈവിതരണവും ഘോഷയാത്രയുമെല്ലാം പ്രവേശനോ ല്‍സവത്തിന് കൊഴുപ്പേകി.
ചെമ്പ്ര ഗവ.എല്‍പി സ്‌കൂളില്‍ പ്രവേശനോല്‍സവ പരിപാടി വാര്‍ഡ് അംഗം അഡ്വ. ഒ കെ അഞ്ജു ഉല്‍ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ എന്‍ മനോജ് അധ്യക്ഷത വഹിച്ചു. നവാഗതരായ അമ്പതോളം കുട്ടികള്‍ക്കുള്ള പഠനോപകരണ കിറ്റുകള്‍ താനം മുഹമ്മദ് ഹാജി വിതരണം ചെയ്തു. പാഠ പുസ്തകങ്ങള്‍ പി കെ ഹുസൈന്‍ മാസ്റ്റര്‍ വിതരണോദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് ഉസ്മാന്‍ പി ചെമ്പ്ര, പി കെ സത്യന്‍, കെ പി ഷറീനകരീം, സുനില്‍കുമാര്‍, ഡെയ്‌സി ടീച്ചര്‍, ശ്രീജ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാദ്ധ്യാപിക കെ എം അല്‍ഫോന്‍സ,സ്റ്റാഫ് െസക്രട്ടറി യഹ്‌യാ ഖാന്‍ സംസാരിച്ചു. പൂനൂര്‍ ജിഎം യു പി സ്‌കൂളില്‍ നടന്ന് പ്രവേശനോല്‍സവം വാര്‍ഡ് അംഗം സലാജിത ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ജയപ്രകാശ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ത്രേസ്യാമ്മ ജോര്‍ജ്, മോഹന്‍ദാസ്, കെ കെ ജബ്ബാര്‍സംസാരിച്ചു.
പൂനൂര്‍ ജിഎംയുപി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവ പരിപാടി ഉദ്ഘാടനം വാര്‍ഡ് മെംബര്‍ സാജിത നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡന്റ് ജയപ്രകാശ് അധ്യക്ഷനായി. പാഠപുസ്തക വിതരണോദ്ഘാടനം എംപി ടിഎ ചെയര്‍പേഴ്‌സണ്‍ ഉമ്മുകു ല്‍സു നിര്‍വ്വഹിച്ചു. യൂണിഫോം വിതരണോദ്ഘാടനം മോഹന്‍ദാസ് നിര്‍വ്വഹിച്ചു. കെകെ അബ്ദ ുല്‍ ജബ്ബാര്‍, ജമാലുദ്ധീന്‍, ര േമശ് കുമാര്‍ സംസാരിച്ചു.
നരിക്കുനി: സ്‌കൂള്‍ പ്രവേശനോത്സവം പഞ്ചായത്ത് തല ഉദ്ഘാടനം പാറന്നൂര്‍ ജിഎം എല്‍പി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ പി കെ വബിത നിര്‍വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഐ ആമിന പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ടി കെ അബ്ദുല്‍സലാം അധ്യക്ഷത വഹിച്ചു. ഫൗസിയ റഹ്മാന്‍, ടി പി ശോഭന, ടി കെ അബൂബക്കര്‍, എച്ച് ഐ ശ്രീനിവാസന്‍, വി കെ മോഹന്‍ദാസ്, സാലിഹ് സംസാരിച്ചു.നെടിയനാട് ജിഎം എല്‍പി സ്‌കൂളില്‍ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പ്രേമരാജന്‍, കെ സി ഹുസൈന്‍ കുട്ടി, അശിത, എന്‍ പി മുഹമ്മദ്, കെ കെ അബ്ദുന്നാസര്‍, സംസാരിച്ചു. പന്നിക്കോട്ടൂര്‍ ജിഎല്‍പി സ്‌കൂളില്‍ വാര്‍ഡ് അംഗം നിഷ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ അബ്ബാസ് അധ്യക്ഷത വഹിച്ചു. ടി പി ബാലന്‍ നായര്‍, എന്‍ കെ അഹമ്മദ്, വി ഷാഹിദ, എം പി ഉസ്മാന്‍, ഒ പി മുഹമ്മദ് സംസാരിച്ചു. പുന്നശേരി സൗത്ത് എഎം എല്‍പി സ്‌കൂളില്‍ കാക്കൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം നരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സി രാഘവന്‍ നായര്‍ പുസ്തക വിതരണം ഉദ്ഘാടനം ചെയ്തു. വെങ്കിട്ടരാമന്‍ അധ്യക്ഷത വഹിച്ചു.
പൂനൂര്‍ ഗവ.ഹയര്‍സെക്ക ന്‍ഡറി സ്‌കൂള്‍ പ്രവേശനോല്‍ സവം ഓര്‍മ്മമരം വിതരണം ചെയ്ത് ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ടി എം മജീദ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാഘവന്‍, തൊളോത്ത് മുഹമ്മദ്, ബാലുശ്ശേരി എസ്‌ഐ കെ പി ശ്രീനീവാസന്‍, പ്രിന്‍സിപ്പാള്‍ റെന്നി ജോര്‍ജ്, പി രാമചന്ദന്‍ എന്‍ കെ ശാരദ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss