|    Oct 15 Mon, 2018 10:44 pm
FLASH NEWS

ഉല്‍സവപ്പറമ്പില്‍ സംഘര്‍ഷം: അമ്പതോളം പേര്‍ക്കെതിരേ കേസ്

Published : 22nd January 2017 | Posted By: fsq

 

ചങ്ങരംകുളം: ഉല്‍സവ പറമ്പിലുണ്ടായ സംഘര്‍ഷത്തില്‍ സിഐ അടക്കം പോലിസുകാര്‍ക്കും 12 കാരിക്കും പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് അമ്പതോളം പേര്‍ക്കെതിരേ ചങ്ങരംകുളം പോലിസ് കേസെടുത്തു. മൂക്കുതല കണ്ണേങ്കാവ് ക്ഷേത്ര ഉല്‍സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പൊന്നാനി സിഐ ജോണ്‍സണ്‍ അടക്കം ഏതാനും പോലിസുകാര്‍ക്കും ഉല്‍സവം കാണാനെത്തിയ പന്ത്രണ്ട് കാരിക്കുമാണ് പരിക്കേറ്റത്്. കഴിഞ്ഞദിവസം രാത്രി എട്ടരയോടെ ക്ഷേത്ര വളപ്പിലായിരുന്നു സംഭവം. മൂക്കുതല കണ്ണേങ്കാവ് ക്ഷേത്രത്തിലെ ഉല്‍സവം ഒരു വിഭാഗം രാഷ്ട്രീയവല്‍ക്കരിച്ചതാണ് സംഘര്‍ഷത്തിന് തുടക്കം. സ്ഥലത്തുണ്ടായിരുന്ന പോലിസ് ലാത്തി വീശി സംഘത്തെ ഓടിച്ചു വിടുകയായിരുന്നു. ഇതിനിടെ പോലിസിന് നേരെയുണ്ടായ കല്ലേറിലാണ് സിഐ അടക്കം പോലിസുകാര്‍ക്കും ഉല്‍സവം കാണാനെത്തിയ പെണ്‍കുട്ടിക്കും പരിക്കേറ്റത്. ഉല്‍സവത്തിന് രാഷ്ടീയമായ നിറം കൊടുക്കരുതെന്ന് കഴിഞ്ഞ ദിവസം പോലിസ് സ്‌റ്റേഷനില്‍ വിളിച്ച് ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ ധാരണയായിരുന്നു. ഈ ധാരണ ലംഘിച്ച് ഒരു വിഭാഗം ഉല്‍സവ സ്ഥലത്ത് സംഘം ചേര്‍ന്നു കൊടിയെടുത്ത് വീശി പ്രകോപനം സൃഷ്ടിക്കുകയും, മുദ്രാവാക്യം വിളിക്കുകയും ഇത് സംഘര്‍ഷത്തിലേക്ക് വഴി വയ്ക്കുകയുമായിരുന്നു. തുടര്‍ന്ന്് പോലിസ് നടത്തിയ ലാത്തിച്ചാര്‍ജിനിടെ പ്രവര്‍ത്തകര്‍ പോലിസിന് നേരെ കല്ലെറിയുകയായിരുന്നു. പോലിസിന്റെ അവസരോചിതമായ ഇടപെടല്‍മൂലം സ്ഥലത്ത് വന്‍ സംഘര്‍ഷം ഒഴിവായി. സംഭവത്തില്‍ കണ്ടാലറിയാവുന്ന അമ്പതോളം പേര്‍ക്കെതിരെയാണ് ചങ്ങരംകുളം പോലിസ് കേസെടുത്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss