|    Jun 19 Tue, 2018 8:49 am
Home   >  Kerala   >  

ഉല്‍സവത്തിനിടെ ക്ഷേത്രത്തിലെ ഊട്ടുപുരയില്‍ സ്‌ഫോടനം, ഒരാള്‍ക്ക് പരിക്ക്

Published : 24th January 2017 | Posted By: G.A.G

blast-rep

എടപ്പാള്‍ : ഉല്‍സവം നടക്കുന്നതിനിടെ ക്ഷേത്രത്തിലെ ഊട്ടുപുരയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് ഗുരുതരമായ പരിക്കേറ്റു. എടപ്പാളിനടുത്ത് വട്ടംകുളം പോട്ടൂര്‍ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തില്‍ ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. ഉല്‍സവത്തിനെത്തിയ വാദ്യകലാകാരനാണ് പരിക്കേറ്റത്. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉല്‍സവത്തിന്റെ ഭാഗമായി പാതിരാത്താലം എഴുന്നള്ളിപ്പിനായി ആനപ്പുറത്ത്് തിടമ്പേറ്റുന്നതിനിടെയാണ് ഊട്ടുപുരയില്‍ ശക്തമായ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഊട്ടുപുരയുടെ ചുമരും തൂണുകളും തകര്‍ന്നു. മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് അടര്‍ന്നു തൂങ്ങി. ജനാലകള്‍ അടര്‍ന്നു. ഊട്ടുപുരയില്‍ വെടിക്കോപ്പുകളൊന്നും സൂക്ഷിച്ചിരുന്നില്ലെന്ന് ക്ഷേത്രം അധികൃതര്‍ പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് പോലീസ്, ബോംബ്‌സ്‌ക്വാഡ്, ഡോഗ്‌സ്‌ക്വാഡ് എന്നിവയെത്തി പരിശോധനകള്‍ നടത്തി. പൊന്നാനി പോലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss