|    Jun 24 Sun, 2018 1:07 am
FLASH NEWS

ഉല്‍സവത്തിനിടെ ആക്രമണം; നാല് ആര്‍എസ്എസ്സുകാര്‍ അറസ്റ്റില്‍

Published : 10th December 2017 | Posted By: kasim kzm

ചങ്ങനാശ്ശേരി: തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ ഉല്‍സവത്തിനിടെയുണ്ടായ അക്രമത്തിലെ പ്രതികളായ നാല് ആര്‍എസ്എസ് പ്രവര്‍ത്തകരെ തൃക്കൊടിത്താനം പോലിസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം ചക്രാത്തിക്കുന്ന് കോച്ചേരില്‍ ഉണ്ണിക്കുട്ടന്‍ (26), തൃക്കൊടിത്താനം കൊക്കോട്ടുചിറ ചിറക്കുന്നേല്‍ ശ്യാം ശശി (24), ചെമ്പുംപുറം തെക്കേതില്‍ ആര്‍ രതീഷ് (24), തൃക്കൊടിത്താനം മുക്കാട്ടുപടി ഇളയശ്ശേരിയില്‍ അരുണ്‍ എസ് കുമാര്‍ എന്നിവരെയാണ് പോലിസ് ഇന്നലെ പുലര്‍ച്ചെ അറസ്റ്റ്് ചെയ്തത്.കഴിഞ്ഞ ഞായറാഴ്ചയാണ് അറസ്റ്റിന് കാരണമായ അക്രമ സംഭവങ്ങള്‍ ഉണ്ടായത്. ക്ഷേത്രത്തിലെ ഉല്‍സവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിനുള്ളില്‍ വെച്ച് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയും അക്രമം വ്യാപിക്കുകയുമായിരുന്നു. ക്ഷേത്ര ഉല്‍സവ കമ്മറ്റിയുടെ പ്രവര്‍ത്തകര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്. ഇവരുമായുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പോലിസ് പറയുന്നു. തുടര്‍ന്ന് ക്ഷേത്രത്തിനു സമീപമുള്ള ഇരുവിഭാഗത്തിന്റെയും വീടുകളും വാഹനങ്ങളും തകര്‍ക്കപ്പെടുകയും ചെയ്തിരുന്നു. ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളായ രണ്ട് പേര്‍ക്ക് അക്രമത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പോലിസ് കേസ് എടുത്തത്. കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും ഇവരെയും ഉടന്‍ അറസ്റ്റു ചെയ്യുമെന്നും തൃക്കൊടിത്താനം പോലിസ് പറഞ്ഞു. അക്രമത്തില്‍ നാലോളം വീടുകള്‍ തകര്‍ക്കുകയും പിഞ്ചുകുട്ടികള്‍ അടക്കം സ്ത്രീകള്‍ക്കും പരിക്കേറ്റിരുന്നു. ചങ്ങനാശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ചങ്ങനാശ്ശേരി ഡിവൈഎസ്പി ആര്‍ ശ്രീകുമാര്‍, സിഐ കെ പി വിനോദ്, തൃക്കൊടിത്താനം എസ്‌ഐ റിച്ചാര്‍ഡ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss