|    Oct 17 Tue, 2017 6:55 pm
FLASH NEWS

ഉല്‍സവകമ്മിറ്റി ഭാരവാഹികളെ വീട്കയറി ആക്രമിച്ചു

Published : 11th March 2016 | Posted By: SMR

പാരിപ്പള്ളി: കല്ലുവാതുക്കല്‍ മാടന്‍കാവ് ക്ഷേത്രത്തിലെ ഉല്‍സവകമ്മിറ്റി ഭാരവാഹികളെ ഒരു സംഘം അക്രമികള്‍ വീട് കയറി ആക്രമിച്ചു. ഇന്നലെ രാവിലെയാണ് കല്ലുവാതുക്കല്‍ കുന്നുംപുറം ഹരിഭവനില്‍ ഹരിപ്രസാദ്, ജിതിന്‍പ്രസാദ്, കുന്നുംപുറത്ത് വീട്ടില്‍ വിജിത്ത്, പ്രിജിത്ത്, ഷാന്‍, അഖില്‍ നിവാസില്‍ അഖില്‍രാജ് എന്നിവരെ മൂന്ന് ബൈക്കുകളിലായി എത്തിയ അക്രമിസംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് വീട് കയറി ആക്രമിച്ചത്. കഴിഞ്ഞ ദിവസത്തെ ഉല്‍സവത്തിനിടെ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ച അക്രമികളെ ഭാരവാഹികള്‍ തടഞ്ഞതിലുള്ള പ്രതികാരമായാണ് ആക്രമണമെന്ന് പാരിപ്പള്ളി പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരിക്കേറ്റ യുവാക്കളെ പരവൂര്‍ നെടുങ്ങോലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക