|    Oct 20 Fri, 2017 4:29 pm
FLASH NEWS
Home   >  Business   >  

ഉല്‍പ്പാദനം കുറയ്ക്കാന്‍ ഒപെക് തീരുമാനം; എണ്ണവില ഉയര്‍ന്നു

Published : 29th September 2016 | Posted By: frfrlnz

opec

അല്‍ജീയേഴ്‌സ്: തുടര്‍ച്ചയായ എണ്ണവില ഇടിവിന് ആശ്വാസം നല്‍കികൊണ്ട് എണ്ണ ഉല്‍പ്പാദനം കുറയ്ക്കാന്‍ ഒപെക് ധാരണയായി. കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് ഉല്‍പ്പാദനം കുറച്ച് കൊണ്ട് വിപണയെ നിയന്ത്രിക്കാന്‍ എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെക് തീരുമാനിച്ചത്. 2008നു ശേഷം ആദ്യമായാണ് ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കുറയ്ക്കാന്‍  ഒപെക് തീരുമാനമെടുക്കുന്നത്.  ഇപ്പോഴുള്ള വിലയിടിവിന്റെ പശ്ചാത്തലത്തില്‍ പ്രതിദിന ഉല്‍പ്പാദനം 33.24 ദശലക്ഷം ബാരലില്‍നിന്ന് 32.5 ദശലക്ഷം ബാരലായി കുറയ്ക്കാനാണ് അനൗപചാരിക ധാരണയായത്. നവംബര്‍ മുതലാണ് ഒപെക് ഉത്പ്പാദനം കുറയ്ക്കുക. ഉല്‍പ്പാദനം കുറയ്ക്കുന്നതോടെ 700000 ബാരല്‍ എണ്ണയുടെ കുറവാണ് ഉണ്ടാവുക.

Iran-Oil
ഓരോ രാജ്യങ്ങള്‍ എത്ര എണ്ണ ഉല്‍പ്പാദിപ്പിക്കണമെന്ന് നവംബറില്‍ നടക്കുന്ന ഒപെകിന്റെ അടുത്ത യോഗത്തില്‍ തീരുമാനിക്കും. ഒപെക് ധാരണയെ തുടര്‍ന്ന് ഇന്ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില അഞ്ചു ശതമാനം ഉയര്‍ന്ന് 48 ഡോളറിനു മുകളിലെത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക