|    Mar 29 Wed, 2017 1:24 am
FLASH NEWS

ഉല്‍പന്ന ബഹിഷ്‌കരണം: ഇന്ത്യയുടെ നീക്കം ബന്ധം വഷളാക്കുമെന്ന് ചൈന

Published : 15th October 2016 | Posted By: SMR

Chinese_flag_

ബെയ്ജിങ്: ഇന്ത്യയില്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതായും ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുമെന്നും ചൈനീസ് ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസ്.
ഉറി ആക്രമണത്തിനു പിന്നാലെ പാകിസ്താന്റെ ഭാഗം ചേര്‍ന്ന് ചൈന ജയ്‌ശെ മുഹമ്മദ് നേതാവ് മസ്ഊദ് അസ്ഹറിനെ യുഎന്നിന്റെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തെ എതിര്‍ക്കുകയും ചെയ്തിരുന്നു. ചൈനയുടെ ഇത്തരം നീക്കങ്ങള്‍ക്കു പിന്നാലെ ഇന്ത്യന്‍ രാഷ്ട്രീയക്കാരുള്‍പ്പെടെയുള്ളവര്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയും ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം നടക്കുന്നുണ്ട്. ഹരിയാനയിലെ കായികമന്ത്രി അനില്‍ വിജും ചൈനീസ് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കരുതെന്ന് ആഹ്വാനം ചെയ്തിരുന്നു. ചൈനയുമായുള്ള വ്യാപാരബന്ധം രാജ്യത്തെ മോശമായി ബാധിക്കുമെന്നും ചൈന നമ്മുടെ സുഹൃത്തല്ലെന്നും മറ്റുമുള്ള പ്രചാരണങ്ങളാണു നടന്നത്.
ചൈനയെ സമ്മര്‍ദത്തിലാക്കാനാണ് ഇന്ത്യ അപ്രഖ്യാപിത നീക്കം നടത്തിയത്. എന്നാല്‍, ഇത് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരബന്ധങ്ങളില്‍ വിവേചനം കാണിക്കലാണെന്നും വ്യാവസായികമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു രാജ്യത്തിന് ഇത് ദോഷംചെയ്യുമെന്നും ഗ്ലോബല്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു. ഔദ്യോഗികമായി ഇന്ത്യ ചൈനീസ് ഉല്‍പന്നങ്ങള്‍ നിരോധിക്കാത്തതിനാല്‍ ഗോവയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ഇക്കാര്യം വിഷയമായേക്കില്ല. ചൈനീസ് ഉല്‍പന്നങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day