|    Oct 16 Tue, 2018 9:01 am
FLASH NEWS
Home   >  Pravasi   >  

ഉല്‍പന്നങ്ങള്‍ക്ക് നികുതി ചുമത്താന്‍ തീരുമാനം

Published : 31st January 2017 | Posted By: fsq

 

റിയാദ്: ഉല്‍പന്നങ്ങള്‍ക്ക് വിലയോടൊപ്പം നികുതി കൂടി ചുമത്താന്‍ തിരുഗേഹങ്ങളുടെ സേകവന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗ തീരുമാനം. ഗള്‍ഫ് രാജ്യങ്ങളില്‍ ഏകീകൃത ചരക്കു നികുതി ഏര്‍പ്പെടുത്താന്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ഉല്‍പന്നങ്ങള്‍ക്ക് സെലക്റ്റീവ് നികുതി എന്ന പേരില്‍ കരം പിരിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നടപടി.നേരത്തെ ശൂറ കൗണ്‍സിലിലും മന്ത്രിസഭയിലും ചര്‍ച്ച ചെയ്തതു പ്രകാരം ധനമന്ത്രി നികുതി ഏര്‍പ്പെടുത്താനുള്ള ശുപാര്‍ശ മന്ത്രിസഭയില്‍ അവതരിപ്പിക്കുകയും തുടര്‍ന്നു മന്ത്രിസഭ അംഗീകരിക്കുകയുമായിരൂന്നു. എന്നാല്‍ ഏതെല്ലാം വസ്തുക്കള്‍ക്കാണ് നികുതി ചുമത്തുകയെന്നും എത്ര ശതമാനമാണ് നികുതിയെന്നും മന്ത്രിസഭ വെളിപ്പെടുത്തിയിട്ടില്ല. വരുംദിവസങ്ങളില്‍ ഇതു സംബന്ധിച്ച വിശദവിവരം വെളിപ്പെടുത്തിയേക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss