|    Dec 19 Tue, 2017 4:04 am
FLASH NEWS

ഉലകം ചുറ്റും പേന മനുഷ്യന്‍

Published : 24th October 2016 | Posted By: SMR

വള്ളിക്കുന്ന്: ശരീരമാസകലം പേനയും നിറച്ച് ഉലകം ചുറ്റുന്ന അബ്ദുറഹ്മാന്‍ എന്ന 47കാരന്‍ കൗതുകമാവുന്നു. കോട്ടക്കല്‍  പടപ്പറമ്പ് സ്വദേശിയായ അബ്ദുറഹ്്മാന്‍ തന്റെ ഷര്‍ട്ടിലും പാന്റ്‌സിലുമായി 113 പോക്കറ്റുകള്‍ പേനകള്‍ വയ്ക്കുന്നതിനായി സജ്ജീകരിച്ചിട്ടുണ്ട്.ഇതില്‍ വലതുവശത്തെ പോക്കറ്റില്‍ ഒറഞ്ച് ജ്യൂസ്,മൂന്ന് കോഴിമുട്ട,ഓറഞ്ച്, തൊണ്ടയ്ക്കുള്ള മരുന്ന്, ഇടതു ഭാഗത്ത് ബൂസ്റ്റ്, ബിസ്‌ക്കറ്റ്, ആപ്പിള്‍,മുന്തിരി ജ്യൂസ്,പുറം ഭാഗത്ത് ലൈം ജ്യൂസ് എന്നിവയും ശേഖരിച്ചിരിക്കുന്നു.അതു കുടിക്കുന്നതിനായി പൈപ്പും സജ്ജീകരിച്ചിട്ടുണ്ട്.113 പോക്കറ്റില്‍ 1710 പേനകളുള്ളതിനാല്‍ കുനിയാനോ ഇരുന്ന് ഭക്ഷണം കഴിക്കാനോ കഴിയാത്തതിനാല്‍ പ്രാഥമിക കര്‍മങ്ങള്‍ ചെയ്യാന്‍ വരെയുള്ള സജീകരണങ്ങള്‍ അബ്ദുറഹ്മാന്‍ ശരീരത്തിലൊരുക്കിയിട്ടുണ്ട്.പ്രാഥമിക കര്‍മം നിര്‍വഹിച്ചുവൃത്തിയാക്കുന്നതിനായി ഡെറ്റോള്‍ വാട്ടറും സജ്ജീകരിച്ചിരിക്കുന്നു.ദിനേന മൂവായിരത്തോളം രൂപയുടെ പേനകള്‍ ഇദ്ദേഹം വില്‍ക്കാറുണ്ട്.രാവിലെ ഏഴിന് തന്റെ ബൈക്കില്‍ യാത്ര പുറപ്പെടുന്ന ഇയാള്‍ കവലകളിലും അങ്ങാടികളിലുമാണ് പേനകള്‍ വില്‍ക്കാറുള്ളത്. മൂന്നുമണിയോടെ കച്ചവടം മതിയാക്കി വീട്ടിലെത്തും.തിരുപ്പൂരിലെ കമ്പനിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുന്ന സമയത്താണ് ഇങ്ങിനെയുള്ള ആശയം മനസിലുദിക്കുന്നത്. ജനങ്ങളെ ആകര്‍ഷിക്കുന്ന വേഷവിധാനമായതിനാലും കടകളില്‍നിന്നു ലഭിക്കുന്നതിനേക്കാള്‍  കുറഞ്ഞ വിലയ്ക്ക് പേന ലഭിക്കുന്നതിനാലുമാണ് ഇത്രയും രൂപയ്ക്ക് വില്‍ക്കാന്‍ സാധിക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു.സംസ്ഥാനത്തിനു പുറ ത്തും ഉല്‍സവ സീസണുകളില്‍ അബ്ദുറഹ്മാന്‍ പേന വില്‍പനയ്ക്കായി പോകാറുണ്ട്. 27 വര്‍ഷമായി ഈ വ്യാപാരത്തില്‍സജീവമായി തുടരുകയാണ് അബ്ദുറഹിമാന്‍.ഭാര്യ: റുഖിയ. മക്കള്‍:ഫാത്തിമ ഇസ്‌റത്ത്,മുസാബിത്ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss