|    Sep 25 Tue, 2018 4:31 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഉറ്റവര്‍ ദുരിതാശ്വാസ ക്യാംപില്‍ ഉപേക്ഷിച്ച അഞ്ജലി ഇനി കറുകുറ്റി നസ്രത്ത് ശിശുഭവനില്‍ വളരും

Published : 24th August 2018 | Posted By: kasim kzm

അങ്കമാലി: പ്രളയക്കെടുതിക്കിെട ഉറ്റവര്‍ ദുരിതാശ്വാസ ക്യാംപില്‍ ഉപേക്ഷിച്ച അഞ്ജലി ഇനി കറുകുറ്റി നസ്രത്ത് ശിശുഭവനില്‍ വളരും. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ അമ്മത്തൊട്ടിലില്‍ 11ാമത്തെ അതിഥിയായിട്ടാണ് അഞ്ജലി എത്തിയത്. കഷ്ടിച്ച് ഒരാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ എല്ലാ നിയമ നടപടികളും സ്വീകരിച്ച് നസ്രത്ത് ശിശുഭവന്‍ അധികൃതര്‍ക്ക് കൈമാറി. പൊക്കിള്‍ക്കൊടി പോലും വിട്ടുപോവാത്ത അവസ്ഥയില്‍ കുഞ്ഞ് കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് അമ്മത്തൊട്ടിലില്‍ എത്തുന്നത്. എല്‍എഫ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യ ന്‍ കളപ്പുരയ്ക്കലില്‍ നിന്നു കുഞ്ഞിനെ എടക്കുന്നു ശിശുഭവന്‍ ഇന്‍ ചാര്‍ജ് സിസ്റ്റര്‍ സുകൃത ഏറ്റുവാങ്ങി. ലഭിക്കുമ്പോള്‍ രണ്ടു കിലോ തൂക്കമാണ് കുഞ്ഞിന് ഉണ്ടായിരുന്നതെന്ന് നിയോ നാറ്റോളജിസ്റ്റ് സോളി മാനുവല്‍ പറഞ്ഞു. കാലവര്‍ഷക്കെടുതിയില്‍ കരയാംപറമ്പില്‍ ഒരുക്കിയിരുന്ന ദുരിതാശ്വാസ ക്യാംപില്‍ നിന്നാണു കുഞ്ഞിനെ ലഭിച്ചത്. പിന്നീട് അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയിലെ അമ്മത്തൊട്ടിലില്‍ കുഞ്ഞിനെ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതരുടെ നേതൃത്വത്തില്‍ നവജാതശിശു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് അടിയന്തര പരിചരണം നല്‍കി. ആശുപത്രി ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കളപ്പുരയ്ക്കലാണു കുഞ്ഞിന് അഞ്ജലി എന്ന് പേരിട്ടത്. രണ്ട് മാസത്തിനുള്ളില്‍ കുഞ്ഞിന്റെ യഥാര്‍ഥ അവകാശികള്‍ ആവശ്യമായ തെളിവുകളുമായി എത്തിയാല്‍ കുഞ്ഞിനെ തിരികെ നല്‍കും. ജില്ലാ ശിശുക്ഷേമ സമിതിയുടെ അനുമതിയോടെയാണ് കുഞ്ഞിനെ കൈമാറിയതെന്നു ഫാ. സെബാസ്റ്റ്യന്‍ കളപ്പുരയ്ക്കല്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss