|    Jan 18 Wed, 2017 11:29 am
FLASH NEWS

ഉറി ആക്രമണത്തിന് ഇന്ത്യന്‍ സൈനികരും സഹായിച്ചെന്ന് എം വി ജയരാജന്‍

Published : 10th October 2016 | Posted By: SMR

പാലക്കാട്: ഉറിയില്‍ ഭീകരാക്രമണം നടന്നത് ഇന്ത്യയിലെ സൈനികര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജന്‍. ഇക്കാര്യം ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്. സൈനികതാവളങ്ങളിലെ ഭീകരാക്രമണം സുരക്ഷാ വീഴ്ചയാണെന്നും ജയരാജന്‍ ആരോപിച്ചു. ഒറ്റപ്പാലം വാണിയംകുളത്ത് സിഐടിയു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടത്തിയ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയന്ത്രണരേഖ കടന്നു സൈനിക താവളത്തിലെത്തി എങ്ങനെയാണു 18 പേരെ ഭീകരര്‍ കൊലപ്പെടുത്തിയത്. ഇതേക്കുറിച്ചു പ്രധാനമന്ത്രി ഒന്നും ഉരിയാടിയിട്ടില്ല. തിരിച്ചു പാകിസ്താനില്‍ കയറി ആക്രമണം നടത്തി ഇന്ത്യന്‍ സൈന്യം 32 ഭീകരരെ കൊലപ്പെടുത്തി എന്നാണ് റിപോര്‍ട്ട്. ഇപ്പോള്‍ രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിത്യേന സ്‌ഫോടനങ്ങളാണ്. സ്‌ഫോടനങ്ങളുടെ ഫലമായി ജമ്മുകശ്മീര്‍ പുകയുകയാണ്.
യുദ്ധം ഉണ്ടായാല്‍ നാട്ടില്‍ കെടുതിയും ദുരിതവുമാവും. യുദ്ധത്തിന്റെ ഫലമായി മരിച്ചുവീഴുന്നവര്‍ പാവങ്ങളാണ്. നമുക്കു വേണ്ടതു യുദ്ധമല്ല. സമാധാനമാണ്. പ്രശ്‌നപരിഹാരത്തിനു കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടതു നയതന്ത്രപരമായ നീക്കങ്ങളാണ്.
കശ്മീര്‍ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ പി സുധീര്‍ അധ്യക്ഷനായി.
പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്തു
കണ്ണൂര്‍: തന്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് സിപിഎം സംസ്ഥാനകമ്മിറ്റിയംഗം എം വി ജയരാജന്‍. ഉറി ആക്രമണത്തിന്  കാരണം സുരക്ഷാ വീഴ്ചകളാണെന്ന് എന്‍ഐഎ കണ്ടെത്തിയതാണ്. ഇക്കാര്യം പാര്‍ലമെന്റിലും വ്യക്തമാക്കിയ കാര്യമാണ്. ഇതാണു പാലക്കാട്  താന്‍ പ്രസംഗത്തില്‍ താന്‍ സൂചിപ്പിച്ചത്.
അതിര്‍ത്തി കടന്നുവന്നാണു തീവ്രവാദികള്‍ ആക്രമണം നടത്തിയത്. ഇങ്ങനെ നടത്തണമെങ്കില്‍ ഇവിടെയുള്ള ആരുടെയെങ്കിലും സഹായം ആവശ്യമാണെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു. ആ സുരക്ഷാവീഴ്ചയുടെ കാര്യമാണു പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയത്. അല്ലാതെ സൈനികരുടെ സഹായം ലഭിച്ചെന്ന് പറഞ്ഞിട്ടില്ലെന്നും സൈനികരെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ജയരാജന്‍ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 579 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക