|    May 26 Fri, 2017 8:44 pm
FLASH NEWS

ഉറി ആക്രമണം യുദ്ധക്കുറ്റമായി കണക്കാക്കണം: ബിജെപി

Published : 26th September 2016 | Posted By: SMR

കോഴിക്കോട്: ഉറിയിലെ സൈനിക ക്യാംപിനു നേരെ ഭീകരര്‍ നടത്തിയ ആക്രമണം യുദ്ധക്കുറ്റമായി കണക്കാക്കി കനത്ത തിരിച്ചടി നല്‍കണമെന്ന് ബിജെപി. കശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്താമെന്ന് ആരും പേക്കിനാവ് കാണേണ്ടതില്ലെന്നു പ്രമേയം അവതരിപ്പിച്ച് സംസാരിച്ച അമിത്ഷാ വ്യക്തമാക്കി. ഉറി ആക്രമണത്തിനു പുറമേ കശ്മീരില്‍ അടുത്തിടെ നടന്ന വിഘടനവാദ സമരവും പാകിസ്താന്റെ പിന്തുണയോടെയാണ്.
ഹിസ്ബുല്‍ മുജാഹിദീന്‍ സംഘടനയുടെ ഒരു പ്രവര്‍ത്തകനെ നവാസ് ശരീഫ് സാധു മനുഷ്യന്‍ എന്നാണു ന്യായീകരിച്ചത്. ഉറി ഭീകരാക്രമണത്തിന് ഒത്താശ ചെയ്ത രാജ്യത്തോട് ഇന്ത്യയിലെ ജനങ്ങള്‍ക്കു കടുത്ത രോഷമുണ്ട്. ഉറി ഭീകരാക്രമണത്തിനു ശക്തമായ തിരിച്ചടി നല്‍കും- അമിത് ഷാ പറഞ്ഞു.
പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ മാര്‍ഗത്തിലൂടെ സഞ്ചരിച്ച് വികസിതവും നീതിയുക്തവുമായ രാജ്യം എന്ന സ്വപ്‌നത്തിലേക്ക് ഒന്നിച്ച് പരിശ്രമിക്കുമെന്ന് ദേശീയ കൗണ്‍സില്‍ പ്രമേയം പാസാക്കി. രാജ്യത്തെ വിഭിന്ന മതക്കാര്‍ക്കിടയില്‍ മമതയുടെയും സ്‌നേഹത്തിന്റെയും പ്രകാശം തെളിയിക്കുക എന്നതാണു ജന്‍മശതാബ്ദി വര്‍ഷത്തില്‍ പാര്‍ട്ടി ലക്ഷ്യംവയ്ക്കുന്നതെന്നും പ്രമേയം പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day