|    Oct 23 Mon, 2017 6:27 am
Home   >  Todays Paper  >  Page 5  >  

ഉറി ആക്രമണം: പോപുലര്‍ ഫ്രണ്ട് അപലപിച്ചു

Published : 23rd September 2016 | Posted By: SMR

ന്യൂഡല്‍ഹി: ഉറി സൈനികത്താവള ആക്രമണത്തെ പോപുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ കെ എം ശരീഫ് ശക്തമായി അപലപിച്ചു. ആക്രമണത്തില്‍ 18 ജവാന്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതില്‍ അദ്ദേഹം അഗാധ ദുഃഖം രേഖപ്പെടുത്തി. രാജ്യസുരക്ഷയ്ക്കായി ജീവന്‍ വെടിഞ്ഞവരുടെ ബന്ധുക്കള്‍ക്കും സൂഹൃത്തുക്കള്‍ക്കുമൊപ്പം തങ്ങളുടെ പ്രാര്‍ഥനകളുണ്ട്. മേഖലയില്‍ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ച അക്രമികള്‍ സമാധാനത്തിന്റെ ശത്രുക്കളാണ്. ഇരു രാജ്യങ്ങളുടെയും സമാധാനത്തെയും സ്ഥിരതയെയും ഇത് വര്‍ഷങ്ങളോളം ബാധിക്കും. പാകിസ്താന്‍ അധികൃതര്‍ ആക്രമത്തെയും അസ്ഥിരതയെയും പ്രോല്‍സാഹിപ്പിക്കുന്ന നടപടികളില്‍ നിന്ന് പിന്‍മാറണമെന്നും കെ എം ശരീഫ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക