|    Mar 23 Thu, 2017 9:58 am
FLASH NEWS

ഉറി ആക്രമണം; 20 സൈനികര്‍ മരിച്ചെന്ന പ്രസ്താവന തിരുത്തി കേന്ദ്രം

Published : 19th September 2016 | Posted By: mi.ptk

kashmir

ശ്രീനഗര്‍: ജമ്മുകശ്മീരിലെ സൈനിക ബ്രഗേഡ് ആസ്ഥാനത്തിന് നേരയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 20 ആയി എന്ന പ്രസ്താവന തിരുത്തി കേന്ദ്രം. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ മൂന്ന് സൈനികര്‍ ഇന്ന് രാവിലെ മരിച്ചെന്നായിരുന്നു പ്രസ്താവന. പ്രതിരോധ സഹമന്ത്രി സുഭാഷ് രാം റാവു ഭാംറേയുടെ പ്രസ്താവനയാണ് തിരുത്തിയത്. ആക്രമണത്തില്‍ 17 സൈനികരാണ് മരിച്ചത്. പരിക്കേറ്റ 30 പേര്‍ ചികിത്സയിലാണെന്നും കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഉറി മേഖലയിലെ കരസേനയുടെ ആസ്ഥാനാത്തിന് നേരെ ആക്രമണമുണ്ടായത്.
കഴിഞ്ഞ ഞായറാഴ്ച സൈനിക ഉപകരണങ്ങളും മറ്റും സൂക്ഷിച്ചിട്ടുള്ള താവളത്തില്‍ ഏകദേശം 5.30 ഓടെയായിരുന്നു ആക്രമണം.പ്രദേശത്ത് ഉഗ്രശബ്ദത്തോടെ സ്‌ഫോടനങ്ങള്‍ നടന്നതായും മറ്റു സൈനികകേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായതായും വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. ശരീരത്തില്‍ സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ചെത്തിയ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൈനികവൃത്തങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ ജനുവരിയില്‍ പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലുണ്ടായതിനേക്കാള്‍ ശക്തമായ ആക്രമണമാണ് ഞായറാഴ്ച ഉണ്ടായത്.

(Visited 84 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക