|    Mar 23 Thu, 2017 5:55 pm
FLASH NEWS

ഉറാന്‍ കനത്ത സുരക്ഷയില്‍; രേഖാചിത്രം പുറത്തുവിട്ടു

Published : 24th September 2016 | Posted By: SMR

മുംബൈ: നാവികസേനയുടെ ആയുധസംഭരണശാല (ഐഎന്‍എസ് അഭിമന്യൂ) സ്ഥിതി ചെയ്യുന്ന പ്രദേശത്തിനു സമീപം ഉറാന്‍ മേഖലയില്‍ സൈനികവേഷത്തില്‍ വിദ്യാര്‍ഥികള്‍ കണ്ടതായി പറയുന്ന ആയുധധാരികളില്‍ ഒരാളുടെ രേഖാചിത്രം മഹാരാഷ്ട്ര പോലിസ് പുറത്തുവിട്ടു. വിദ്യാര്‍ഥികള്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലാണു രേഖാചിത്രം തയ്യാറാക്കിയിട്ടുള്ളത്.
തോക്കുധാരിയായ ഒരാളെ കണ്ടുവെന്ന് ഒരു വിദ്യാര്‍ഥിയും അഞ്ച് തോക്കുധാരികളെ കണ്ടതായും അവര്‍ സംസാരിക്കുന്ന ഭാഷ മനസ്സിലായില്ലെങ്കിലും ഒഎന്‍ജിസി എന്നും സ്‌കൂള്‍ എന്നും സംസാരത്തിനിടെ പറഞ്ഞുകേട്ടതായി ഒരു പെണ്‍കുട്ടിയും വിവരം നല്‍കിയിരുന്നു. ഇവര്‍ പഠിക്കുന്ന നേവല്‍ ബേസ് സ്‌കൂള്‍ സുരക്ഷാ മുന്‍കരുതലില്‍ അടച്ചിട്ടു. വിദ്യാര്‍ഥികളുടെ വെളിപ്പെടുത്തലുകളെ ഗൗരവത്തോടെ എടുത്ത അധികൃതര്‍ സുരക്ഷ കര്‍ശനമാക്കുകയും ഇന്നലെ രാത്രിയോടെ തിരച്ചിലിനു നേതൃത്വം നല്‍കാന്‍ ദേശീയ സുരക്ഷാ ഗാര്‍ഡിനെ (എന്‍എസ്ജി) വിന്യസിക്കുകയും ചെയ്തിരുന്നു. ഭീകരവിരുദ്ധ സേനയും മഹാരാഷ്ട്ര പോലിസും നാവികസേനയും എന്‍എസ്ജിക്ക് ഒപ്പം തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ വിദ്യാര്‍ഥികള്‍ വിവരം നല്‍കിയതിനെത്തുടര്‍ന്നാണ് മുംബൈയില്‍ അതീവ ജാഗ്രതാനിര്‍ദേശം നല്‍കിയത്. രാത്രി വൈകിയും വിവിധ സേനാ വിഭാഗങ്ങള്‍ മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍ നടത്തിയെങ്കിലും സംശയകരമായി ആരെയും കണ്ടെത്തിയിരുന്നില്ല. എന്തെങ്കിലും വിവരമോ സൂചനകളോ ലഭിച്ചാല്‍ ഉടന്‍ വിവരമറിയിക്കാന്‍ പൊതുജനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. നീളമുള്ള വസ്ത്രമായ പത്താന്‍കോട്ടു ധരിച്ച് തോക്കേന്തിയ സംഘത്തെ കണ്ടെന്നാണു വിദ്യാര്‍ഥികള്‍ നല്‍കിയ വിവരം. ഇവര്‍ സംസാരിക്കുന്ന ഭാഷ ഏതാണെന്നു മനസ്സിലായില്ലെന്നും മുഖം തുണിക്കൊണ്ട് മറച്ചിരുന്നതായുമാണ് വിവരം. ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍, ജവഹര്‍ലാല്‍ നഹ്‌റു തുറമുഖം, റിഫൈനറീസ്, കണ്ടെയ്‌നര്‍ പോര്‍ട്ട് തുടങ്ങി പ്രധാന കേന്ദ്രങ്ങളെല്ലാം ഉറാന്‍ നാവികസേനാ ആസ്ഥാനത്തിനു സമീപപ്രദേശങ്ങളിലാണുള്ളത്. അതീവ ജാഗ്രതാനിര്‍ദേശമാണ് പ്രദേശങ്ങളില്‍ നല്‍കിയിട്ടുള്ളത്.

(Visited 26 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക