|    Jul 23 Sun, 2017 6:29 am
FLASH NEWS
Home   >  National   >  

ഉറാനില്‍ കണ്ടതായി പറയപ്പെടുന്ന അജ്ഞാതരുടെ രേഖാചിത്രം പുറത്തുവിട്ടു

Published : 23rd September 2016 | Posted By: G.A.G

uran-2

മുംബൈ: മുംബൈയിലെ  ഉറാനില്‍ നാവികസേനയുടെ ആയുധസംഭരണശാല സ്ഥിതിചെയ്യുന്ന പ്രദേശത്തിനു സമീപം സൈനിക വേഷത്തില്‍ കണ്ടതായി പറയപ്പെടുന്നവരുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. ഇവരെ കണ്ടതായി അറിയിച്ച ഉറാന്‍ എഡ്യുക്കേഷന്‍ സ്‌കൂളിലെ കുട്ടികള്‍ നല്‍കിയ സൂചനകള്‍ ഉപയോഗിച്ച് വരച്ചെടുത്ത രേഖാ ചിത്രങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത്. നാല് അപരിചിതരെ കണ്ടതായാണ് വിവരം നല്‍കിയതെങ്കിലും ഇവരില്‍ രണ്ടു പേരുടെ ചിത്രങ്ങളാണ് പോലീസ് തയ്യാറാക്കിയിട്ടുള്ളത്. സംശയകരമായി കാണപ്പെട്ടവരെ കണ്ടെത്തുന്നതിനായി നാവികസേന, കോസ്റ്റ്ഗാര്‍ഡ്, ദ്രുതകര്‍മസേന എന്നിവയും പോലീസും ചേര്‍ന്ന് വ്യാപകമായ തെരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്.
മുംബൈ തീരത്തും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് അതീവജാഗ്രതാ സന്ദേശവും നല്‍കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക