|    Sep 26 Tue, 2017 12:14 am
FLASH NEWS

ഉറവിട മാലിന്യസംസ്‌കരണം ഉറപ്പാക്കുന്ന കെട്ടിടങ്ങള്‍ക്കു മാത്രം നമ്പര്‍

Published : 9th August 2017 | Posted By: fsq

 

തൊടുപുഴ: ഉറവിട മാലിന്യ സംസ്‌കരണം നടപ്പാക്കാന്‍ ശക്തമായ നടപടികളുമായി തൊടുപുഴ നഗരസഭ. ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കൃത്യമായ ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കുന്ന വീടുകള്‍ക്ക് മാത്രം ഇനി കെട്ടിട നമ്പര്‍ നല്‍കിയെന്ന് കൗണ്‍സില്‍ തീരുമാനിച്ചു. മാലിന്യ സംസ്‌കരണ സംവിധാനമില്ലാതെ ഷോപ്പിങ് കോംപ്ലക്‌സുകള്‍ക്കും കടകള്‍ക്കും ലൈസന്‍സ് നല്‍കില്ല. സപ്തംബര്‍ പതിനഞ്ചിനകം മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഒരുക്കാത്ത വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. സപ്തംബര്‍ 15 മുതല്‍ നഗരസഭ കടകളില്‍ നിന്നോ വീടുകളില്‍ നിന്നോ ജൈവമാലിന്യങ്ങള്‍ സ്വീകരിക്കില്ല. ഉറവിട മാലിന്യ സംസ്‌കരണം അവരവരുടെ ഉത്തരവാദിത്വമാണെന്ന് ഉയര്‍ന്ന അഭിപ്രായം കൗണ്‍സില്‍ ഐകകണ്‌ഠേന അംഗീകരിക്കുകയായിരുന്നു. പുതുതായി പണിയുന്ന വീടുകള്‍ക്കും തുറക്കുന്ന കടകള്‍ക്കും ഉറവിട മാലി#ാന്യ സംസ്‌കരണ സംവിധാനം നിര്‍ബന്ധമാക്കും. കുറഞ്ഞത് ഒരു പൈപ്പ് കമ്പോസ്റ്റ് യൂനിറ്റും മാലിന്യ ക്കുഴിയും ഓരോയിടത്തും സജ്ജമാക്കണം. നിലവിലുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കാന്‍ സപ്തംബര്‍ 15 വരെ സമയം അനുവദിച്ചിട്ടുണ്ട്. അതുവരെ നഗരസഭ ജൈവമാലിന്യങ്ങള്‍ ശേഖരിക്കും. തുടര്‍ന്നും മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കും. സംസ്‌കരണ സംവിധാനങ്ങള്‍ ഒരിക്കിയോ എന്ന് മനസിലാക്കാന്‍ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന നടത്തും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സ്വീകരിക്കുന്നതിന്റെ കാര്യത്തില്‍ കര്‍ക്കശമായ തീരുമാനങ്ങളാണ് നഗരസഭ എടുത്തിരിക്കുന്നത്. മറ്റു മാലിന്യങ്ങള്‍ കലരാത്ത പ്ലാസ്റ്റിക് മാത്രമേ നഗരസഭ സ്വീകരിക്കുകയുള്ളു. ഇതിനായി നഗരസഭയുടെ വാഹനം അവിടെയെത്തും. ഇത് നഗരസഭ നിശ്ചയിക്കുന്ന കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ തന്നെ കൊണ്ടു കൊടുക്കണം. പ്ലാസ്റ്റിക്കിനൊപ്പം മറ്റു മാലിന്യങ്ങള്‍ കലര്‍ത്തിയോ എന്ന് പരിശോധിക്കാന്‍ ഇവിടെ ഉത്തരവാദിത്വപ്പെട്ട ആളുണ്ടാകും. അത്തരം നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ ഉള്‍പ്പടെയുള്ള ശിക്ഷാ നടപടികള്‍ കൗണ്‍സില്‍ സ്വീകരിക്കും. പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റ് അടിയന്തിരമായി സ്ഥാപിക്കാനും കൗണ്‍സിലില്‍ തീരുമാനമായി. ഹരിത കേരള മിഷന്‍’മാലിന്യത്തില്‍ നിന്നും സ്വാതന്ത്രം’ സമഗ്ര ശുചിത്വ പദ്ധതിയുടെ ഭാഗമായി സര്‍വേ നടപടികള്‍ തുടങ്ങി. 13 വരെയാണ് സര്‍വേ നടക്കുന്നത്. ആഗസ്ത് 15ന് എല്ലാ വര്‍ഡുകളിലും വൈകിട്ട് 4നും ഏഴിനുമിടയ്ക്ക് ‘മാലിന്യത്തില്‍ നിന്നും സ്വാതന്ത്രം’ പ്രഖ്യാപനവും പ്രതിഞ്ജയും നടക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക