|    Jan 24 Tue, 2017 10:54 pm
FLASH NEWS

ഉറവപ്പാറ ക്ഷേത്രത്തിന് സമീപം പെരുന്തേനീച്ചയുടെ ആക്രമണം; 12 പേര്‍ ആശുപത്രിയില്‍

Published : 8th October 2016 | Posted By: Abbasali tf

തൊടുപുഴ: തൊടുപുഴയ്ക്ക് സമീപം ഒളമറ്റത്ത് പെരുന്തേനീച്ചയുടെ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. കുത്തേറ്റ 12പേര്‍ തൊടുപുഴയിലെ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടി. ഉറവപ്പാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപത്ത് വെള്ളിയാഴ്ച രാവിലെ എട്ടിനാണ് സംഭവം. ക്ഷേത്രത്തിലെത്തി മടങ്ങിയവരും വഴിയാത്രക്കാരുമാണ് തേനീച്ചയുടെ ആക്രമണത്തിനിരയായത്. സമീപത്തെ മരത്തില്‍ കൂട് കൂട്ടിയിരുന്ന തേനീച്ചക്കൂട്പരുന്തിന്റെ ആക്രമണത്തില്‍ തകര്‍ന്നതാണ് തേനീച്ച ഇളകാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വലിയ പാറക്കു മുകളിലുള്ള ക്ഷേത്രത്തില്‍ നിന്നും ദര്‍ശനം കഴിഞ്ഞ് ഇറങ്ങി വരികയായിരുന്ന ഭക്തരെയാണ് തേനീച്ച ആദ്യം ആക്രമിച്ചത്. തേനീച്ചയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനായി സ്ത്രീകളടക്കമുള്ളവര്‍ ക്ഷേത്രത്തിലേക്ക് തന്നെ തിരിച്ച് കയറി. ഇവരെ ഉടന്‍ തന്നെ ക്ഷേത്ര ഭാരവാഹികള്‍ സമീപത്തെ കെട്ടിടത്തിനുള്ളിലാക്കി കതകടച്ചു. ഇതിനു ശേഷം സമീപത്തുണ്ടായിരുന്നവര്‍ പേപ്പറുകള്‍ കൂട്ടിയിട്ടും പന്തം കത്തിച്ചും തേനീച്ചയെ അകറ്റി നിര്‍ത്തി. കുത്തേറ്റവര്‍ അവശരായതിനെ തുടര്‍ന്ന് ഉടന്‍ തന്നെ തൊടുപുഴ പോലിസിനെ വിവരമറിയിച്ചു. ഇവരെത്തിയാണ് പരിക്കേറ്റവരെ ലഭ്യമായ തുണികള്‍ കൊണ്ട് മൂടിയും പന്തം ചുഴറ്റി ഈച്ചയെ അകറ്റിയും വാഹനങ്ങളില്‍ കയറ്റിയത്. ഒളമറ്റം ആലപ്പാട്ട് രോഹിത്, ചുനയംമാക്കല്‍ ഹരി, ഒളമറം രാഹുല്‍ നിവാസില്‍ സുധ(55), വെങ്ങല്ലൂര്‍ വാഴപ്പിള്ളില്‍ പ്രസന്ന വേണുഗോപാല്‍(54), കുടയത്തൂര്‍ പതിയാരത്ത് സാവിത്രിയമ്മ(62), മുതലക്കോടം നടുവക്കുന്നേല്‍ അജി തങ്കച്ചന്‍(44), ഒളമറ്റം കാട്ടുതല കെഎസ് അജീഷ്(32) കന്നുവീട്ടില്‍ അജിത് കുമാര്‍(50), കന്നുവീട്ടില്‍ അനില്‍കുമാര്‍(52), ഒളമറ്റം മൂന്നുതോട്ടിനാല്‍ ജോജോ, പാലാ സ്വദേശിനി ശ്രീകല(32), അനില്‍കുമാര്‍ ചുനയംമാക്കല്‍ എന്നിവരാണ് തൊടുപുഴയില്‍ ചികില്‍സ തേടിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക