|    Jun 25 Mon, 2018 10:46 pm
FLASH NEWS
Home   >  Sports  >  Football  >  

ഉറപ്പിച്ചു; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നീലപ്പടയ്ക്കു തന്നെ

Published : 13th May 2017 | Posted By: ev sports

ലണ്ടന്‍: ആര്‍ക്കും വിട്ടുകൊടുത്തില്ല; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ചെല്‍സി തന്നെ സ്വന്തമാക്കി. രണ്ട് മല്‍സരങ്ങള്‍ കൂടി അവശേഷിക്കെ വെസ്റ്റ്‌ബ്രോമിനെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ചെല്‍സി കിരീടം ഉറപ്പിച്ചത്. ജയം നേടിയതോടെ എതിരാളികളെയെല്ലാം ബഹുദൂരം പിന്നിലാക്കി 36 മല്‍സരങ്ങളില്‍ നിന്ന് 87 പോയിന്റുമായി ചെല്‍സി പ്രീമിയര്‍ ലീഗ് സ്വന്തമാക്കുകയായിരുന്നു. 5 തവണ മാത്രം തോല്‍വി വഴങ്ങി, 3 സമനിലയും 28 ജയവും നേടിയാണ് അന്റോണിയോ കോന്റെയുടെ ചെല്‍സിയുടെ കുതിപ്പ്.


ഒരു മല്‍സരം കൂടി ജയിച്ചാല്‍ കപ്പ് ഉയര്‍ത്താമെന്നിരിക്കെ, ഇന്നലെ രാത്രിയിലെ മല്‍സരം ഏറെ നിര്‍ണായകമായിരുന്നു ചെല്‍സിക്ക്. ഗോള്‍രഹിതമായി കലാശിക്കുമെന്ന് കരുതിയ മല്‍സരത്തില്‍ 82ാം മിനിറ്റിലാണ് ചെല്‍സി വിജയഗോള്‍ നേടിയത്. പെഡ്രോയ്ക്ക് പകരക്കാരനായി 76ാം മിനിറ്റില്‍ കളത്തിലെത്തിയ ബെല്‍ജിയന്‍ ഫോര്‍വേഡ് മിച്ചി ബറ്റ്ഷുവായി ആണ് വിജയഗോള്‍ പായിച്ചത്.
ആറാം തവണയാണ് ചെല്‍സി പ്രീമിയര്‍ ലീഗ് ജേതാക്കളാകുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss