|    Nov 18 Sun, 2018 4:20 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഉറങ്ങിയെണീറ്റാല്‍ കാണുന്നത് ദലിതരുടെ മുഖം; വീടൊഴിയണമെന്ന് മേല്‍ജാതിക്കാരുടെ ഭീഷണി

Published : 8th November 2018 | Posted By: kasim kzm

കൊല്ലങ്കോട്: മുതലമട അംബേദ്കര്‍ കോളനിയില്‍ ദലിത് വിഭാഗത്തിനു നേരെയുള്ള പീഡനത്തിനും അക്രമത്തിനും അറുതിയില്ല. കോളനിവാസി മുരുകന്റെ ഭാര്യ തുളസീമണിയാണ് ഇതു സംബന്ധിച്ച് ഏറ്റവും ഒടുവില്‍ കൊല്ലങ്കോട് പോലിസില്‍ പരാതി നല്‍കിയത്.
പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന ഇരവാലന്‍ സമുദായത്തിലെ മുരുകനും ഭാര്യ തുളസിയും അംബേദ്കര്‍ കോളനിയിലെ സ്ഥിരതാമസക്കാരാണ്.
എതിര്‍ വീട്ടുകാര്‍ കൗണ്ടര്‍ വിഭാഗത്തില്‍പ്പെടുന്നവരും ഉറങ്ങിയെണീറ്റു പുറത്തുവന്നാല്‍ ആദ്യം കാണുന്നത് ദലിത—രുടെ മുഖമാണെന്നും അതിനാല്‍ വീടു മാറ്റണമെന്നും ആവശ്യപ്പെട്ട് ബഹളം വയ്ക്കുന്നതായും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്യുന്നതായി തുളസി മണി പരാതിയില്‍ പറയുന്നു.
ചൊവ്വാഴച്ച രാത്രി ഒമ്പതോടെ വീടുകയറി ആക്രമണവും നടത്തി. വീടൊഴിഞ്ഞ് മറ്റു സ്ഥലത്തേക്കു പോയില്ലെങ്കില്‍ ഇല്ലാതാക്കുമെന്നു ഭീഷണിപ്പെടുത്തിയതായും പറയുന്നു. വീടിന് സമീപത്തെ ജയമുരുകന്‍, കവിയരസ് എന്നിവര്‍ക്കെതിരേയാണ് പരാതി നല്‍കിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss