|    Oct 20 Fri, 2017 2:42 pm
FLASH NEWS
Home   >  National   >  

ഉറങ്ങിക്കിടന്ന സഹോദരിമാരെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു

Published : 12th August 2017 | Posted By: mi.ptk

ലഖ്‌നൗ: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സഹോദരിമാരെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. ദിയോറാനിയയിലെ ജഹാംഗീര്‍ ഗ്രാമത്തില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. വീടിന്റെ വരാന്തയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 19ഉം 17ഉം വയസ് പ്രായമുള്ള പെണ്‍കുട്ടികളാണ് ആക്രമണത്തിനിരയായത്. പെണ്‍കുട്ടികളുടെ കരച്ചില്‍കേട്ട് ഓടിയെത്തിയ വീട്ടുകാര്‍ തീകെടുത്തിയശേഷം ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ക്ക് 95 ശതമാനവും രണ്ടാമത്തെ കുട്ടിക്ക് 60 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്.
ഉറങ്ങിക്കിടക്കുകയായിരുന്ന തങ്ങളുടെ ദേഹത്ത് ആരോ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് ഇളയപെണ്‍കുട്ടി പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടികളെ കുറച്ചുനാളുകളായി ചില ആണ്‍കുട്ടികള്‍ ശല്യപ്പെടുത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക